കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിനും ബച്ചനും കോടീശ്വരന്മാര്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ 20 കോടീശ്വരന്മാരുടെ ലിസ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും അമിതാഭ് ബച്ചനും. സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും അമിതാഭ് ബച്ചന്റെയും ആസ്തി 200 കോടി വീതമാണ്. ബ്രിട്ടനിലെ ഈസ്റേണ്‍ ഐ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍.

ഏറ്റവും വലിയ കോടീശ്വരന്‍ വിപ്രോയുടെ അസിം പ്രേംജിയാണ്. അദ്ദേഹത്തിന്റെ സ്വത്ത് 17,600 കോടി രൂപയാണ്. എച്ച്സിഎല്‍ ടെക്നോളജീസിന്റെ ചെയര്‍മാന്‍ ശിവ് നാടാരുടെ സ്വത്ത് 6900 കോടി. റിലയന്‍സിന്റെ മുകേഷ്-അനില്‍ അംബാനിമാരുടെ സ്വത്ത് 5,000 കോടി വരും.

ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണമൂര്‍ത്തിയുടെ സ്വത്ത് 4,700 കോടി രൂപ. ഹിന്ദുജ കുടുംബം ഒമ്പതാം സ്ഥാനത്താണ്. സ്വത്ത് 1,800 കോടി.

20 കോടീശ്വരന്മാരില്‍ മൂന്ന് സ്ത്രീകളും സ്ഥാനം പിടിച്ചിട്ടുണ്ട്. തെര്‍മക്സ് സിഇഒ അനു ആഗ, എച്ച്എസ്ബിസി ചെയര്‍പേഴ്സണ്‍ നൈന ലാല്‍ കിദ്വായി, സൗന്ദര്യസംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഷഹനാസ് ഹുസൈന്‍ എന്നിവരാണ് ഇവര്‍.

താഴ്ന്ന നിലയില്‍ നിന്ന് എങ്ങിനെ ടെണ്ടുല്‍ക്കര്‍ കോടീശ്വരന്റെ പദവിയിലേക്കുയര്‍ന്നു എന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ഒരു താഴ്ന്ന ഇടത്തരം കുടുംബത്തിലാണ് ടെണ്ടുല്‍ക്കറുടെ ജനനം. ബാന്ദ്രയിലെ ഒരു ചൗളില്‍ താമസിച്ചിരുന്ന ടെണ്ടുല്‍ക്കര്‍ മറാത്തി സ്കൂളിലാണ് പഠിച്ചത്. ടെണ്ടുല്‍ക്കര്‍ തന്റെ കളിയില്‍ മാത്രമല്ല, അതിന് പുറത്തും മിടുക്കനാണെന്ന് ടെണ്ടുല്‍ക്കറെ വച്ച് ഒട്ടേറെ ടിവി പരസ്യങ്ങള്‍ തയ്യാറാക്കിയ പരസ്യവിദഗ്ധന്‍ പ്രഹ്ളാദ് കക്കര്‍ പറയുന്നു. പരസ്യത്തെ ടെണ്ടുല്‍ക്കര്‍ ശരിക്കും ഉപയോഗപ്പെടുത്തി. അതുവഴിയാണ് അദ്ദേഹം കോടീശ്വരപദവിയിലേക്ക് ഉയര്‍ന്നത്.- പ്രഹ്ലാദ് കക്കര്‍ പറഞ്ഞു.

ടെണ്ടുല്‍ക്കര്‍ ഇപ്പോള്‍ ഭക്ഷ്യവ്യവസായ രംഗത്തേക്ക് തിരിഞ്ഞിരിക്കുകയാണ്. ഇതിനകം അദ്ദേഹം മുംബൈയില്‍ ടെണ്ടുല്‍ക്കര്‍ എന്ന പേരില്‍ റസ്റോറന്റ് തുറന്നു.

അമിതാഭ് ബച്ചന്റെ കോടീശ്വരപദവിയിലേക്കുള്ള ഉയര്‍ച്ച എല്ലാവരേയും അമ്പരപ്പിക്കുന്നു. അഞ്ചുവര്‍ഷം മുമ്പ് അമിതാഭ് ബച്ചന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എബിസിഎല്‍) രൂപീകരിച്ച് പൊളിഞ്ഞുപോയ ബച്ചന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.

ഒരു കൂട്ടം പ്രൊഫഷണല്‍ മാനേജര്‍മാരുടെ കയ്യില്‍ തന്റെ കമ്പനി ഏല്പിച്ച ബച്ചന്‍ അവരുടെ പിടിപ്പുകേട് കൊണ്ട് തകരുകയായിരുന്നു. ജൂഹു ബീച്ചിലെ ബച്ചന്റെ പ്രതീക്ഷ എന്ന ബംഗ്ലാവ് വരെ ബാധ്യതയുള്ളതിനാല്‍ ബാങ്കുകള്‍ മുദ്രവച്ചു. കടക്കെണിയില്‍ കുടുങ്ങിയപ്പോള്‍ ഇനി പുറത്തേക്ക് വരാന്‍ വഴിയില്ലെന്ന് ഞാന്‍ കരുതി. ഇപ്പോള്‍ ഇന്ത്യയിലെ സമ്പന്നരില്‍ ഒരാളായി ഞാന്‍ കണക്കാക്കപ്പെടുന്നു. അത് ഒരു നീണ്ട യാത്രയായിരുന്നു.- ബച്ചന്‍ പറയുന്നു.

ഈ കഷ്ടപ്പാടുകള്‍ പണത്തിന്റെ വില എന്നെ പഠിപ്പിച്ചു. അങ്ങേയറ്റത്തെ പ്രതിസന്ധിയില്‍ നമ്മുടെ അടുത്ത സുഹൃത്തുക്കള്‍ പോലും എങ്ങിനെയാണ് കയ്യൊഴിയുക എന്ന് ഞാന്‍ പഠിച്ചു. കുടുംബത്തിന്റെ വിലയും ഞാന്‍ അന്ന് മനസ്സിലാക്കി. - ബച്ചന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X