കുവൈറ്റിലേയ്ക്ക് വീണ്ടും ഇറാഖ് മിസ്സില്‍

കുവൈറ്റ് സിറ്റി: കുവൈറ്റിലേയ്ക്ക് വീണ്ടും ഇറാഖ് മിസ്സില്‍ തൊടുത്തു. കുവൈറ്റ് സിറ്റിയിലെ ഒരു ഷോപ്പിംഗ് സമുച്ചയത്തിന് സമീപമാണ് മിസ്സില്‍ വീണത്. കുവൈറ്റിലെ യു എസ് സൈനിക അധികൃതരാണ് ഇത് പറഞ്ഞത്.
ആക്രമണത്തില്‍ ഷോപ്പിംഗ് സമുച്ചയത്തിന്റെ ജനാലകളും മറ്റും തകര്‍ന്നിട്ടുണ്ട്. അടുത്തുള്ള കാര്‍ പാര്‍ക്കിംഗ് സ്ഥലത്താണ് മിസ്സില്‍ പതിച്ചത്.
കുവൈറ്റില്‍ ജനവാസ കേന്ദ്രത്തിനടുത്ത് ഇറാഖ് നടത്തുന്ന ആദ്യ ആക്രമണമാണിത്. ആക്രമണം ഉണ്ടായെങ്കിലും ജനങ്ങളെ ഇതറിയ്ക്കുന്ന സയറന്‍ കുവൈറ്റ് സിറ്റിയില്‍ മുഴങ്ങിയില്ല. മിസ്സില്‍ വളരെ താഴ്നാണ് സഞ്ചരിച്ചിരുന്നത്. ഇതാണ് സയറന്‍ മുഴക്കാനാവാത്തതിന് കാരണമെന്ന് കരുതുന്നു. ഉയര്‍ന്ന ് സഞ്ചരിയ്ക്കുന്ന മിസ്സിലുകളെ മാത്രമേ നേരത്തെ പതിയ്ക്കുന്നതിന് മുമ്പ് കണ്ടെത്താനാവുകയുള്ളു.
മാര്‍ച്ച് 29 ശനിയാഴ്ച അതിരാവിലെ 1.45 നാണ് ആക്രമണം ഉണ്ടായത്. യുദ്ധം ഉണ്ടായതിന് ശേഷം ഇറാഖ് കുവൈറ്റിലേയ്ക്ക് അയയ്ക്കുന്ന 16 ാമത്തെ മിസ്സിലാണ് ഇതെന്ന് കുവൈറ്റിലെ ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി ഷേഖ് അഹമ്മദ് ഫഹദ് അല്‍ അഹമ്മദ് അല്‍ സബഹ് പറഞ്ഞു.












Click it and Unblock the Notifications