കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് സൈനികരെ കൊല്ലാന്‍ ചാവേറുകള്‍

  • By Staff
Google Oneindia Malayalam News
War on Iraq
നജഫ്: ഇറാഖില്‍ ഒടുവിലിതാ ചാവേര്‍ സംഘങ്ങളും റാഞ്ചല്‍ സംഘങ്ങളും സജീവമാകുന്നു. ഒരു ചാവേര്‍ ആക്രമണത്തില്‍ അഞ്ച് യുഎസ് സൈനികര്‍ മാര്‍ച്ച് 29 ശനിയാഴ്ച കൊല്ലപ്പെട്ട സംഭവം യുഎസിനെ ഞെട്ടിച്ചിരിക്കുകയാണ്. ബസ്രയില്‍ അഞ്ച് ബ്രിട്ടീഷ് സൈനികരെ തട്ടിക്കൊണ്ടുപോയതും സഖ്യസേനയില്‍ ഞെട്ടലുണ്ടാക്കി.

നജഫിലാണ് ഈ സംഭവം നടന്നത്. നജഫിന് വടക്ക് ഒമ്പതാം നമ്പര്‍ ദേശീയപാതയിലാണ് സംഭവം. ഈ ദേശീയപാതയില്‍ കാവല്‍നില്ക്കുന്ന യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്. തന്ത്രപരമായ ഒരു നീക്കത്തിലൂടെയാണ് ഇറാഖ്കാരന്‍ യുഎസ് സൈനികരെ ആക്രമിച്ചത്. ദേശീയപാതയിലൂടെ വന്ന ഒരു ടാക്സികാറിനെ പരിശോധനയ്ക്കായി യുഎസ് സൈനികര്‍ തടഞ്ഞുനിര്‍ത്തി. കാറിന്റെ ഡ്രൈവര്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് യുഎസ് സൈനികരെ വിളിച്ചു. സൈനികര്‍ എത്തിയ ഉടന്‍ യുവാവ് ബോംബ് പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. അഞ്ച് സൈനികരും തല്‍ക്ഷണം മരിച്ചു. യുഎസ് ക്യാപ്റ്റന്‍ ആന്‍ഡ്രൂ വാലസ് അറിയിച്ചതാണ് ഇക്കാര്യം.

ശ്രീലങ്കയില്‍ ഇന്ത്യയുടെ ശാന്തി സേനയ്ക്ക് എതിരേ തമിഴ് പുലികള്‍ സ്വീകരിച്ചിരുന്ന തന്ത്രത്തെ ഓര്‍മ്മിപ്പിയ്ക്കുന്നതാണ് ഈ തന്ത്രം.

ബസ്രയില്‍ മാര്‍ച്ച് 28 വെള്ളിയാഴ്ചയാണ് ബ്രിട്ടീഷ് സൈനികരെ റാഞ്ചിയ സംഭവം നടന്നത്. പക്ഷെ ഇതിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.

വാസ്തവത്തില്‍ പലസ്തീനിലേതു പോലെ ഇറാഖില്‍ ആത്മഹത്യസ്ക്വാഡുകള്‍ സജീവമല്ല. സദ്ദാമിന്റെ പ്രിയപ്പെട്ട റിപ്പബ്ലിക്കന്‍ ആര്‍മിയും ഫിദായേം സംഘവും ആക്രമണ തന്ത്രപരമായി ആത്മഹത്യാസ്ക്വാഡുകളല്ല. പക്ഷെ പുതിയ യുദ്ധസാഹചര്യത്തില്‍ ചാവേര്‍ സംഘങ്ങള്‍ രൂപപ്പെട്ടുവരികയാണോ എന്ന് സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു. മാത്രമല്ല, പട്ടാളക്കാരെ റാഞ്ചിയ സംഭവവും ഇതാദ്യമാണ്. ഒരു പക്ഷെ യുഎസ്-ബ്രിട്ടീഷ് സേനയുടെ മനോവീര്യം കെടുത്താനാണോ ഈ ശ്രമങ്ങള്‍ എന്നും കരുതുന്നു. ഇറാഖ് അവരുടെ ഗറില്ലാ യുദ്ധതന്ത്രങ്ങള്‍ക്ക് പുതിയ മാനം തേടുകയാണെന്ന് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നു.

സഖ്യ സേനയെ മൗനമായെങ്കിലും അനുകൂലിയ്ക്കുന്ന ടെലിവിഷന്‍ ചാനലുകളായ സി എന്‍ എന്‍ ഉം ബി ബി സി യും ഇത്തരം വാര്‍ത്തകള്‍ പലപ്പോഴും സംപ്രേക്ഷണം ചെയ്യുന്നില്ല. ചെയ്താല്‍ തന്നെ തികച്ചും അപ്രധാനമായിട്ടാണ് അവ വരുന്നത്. ഇത്തരം വാര്‍ത്തകള്‍ യു എസിലും ബ്രിട്ടനിലും യുദ്ധ വിരുദ്ധ അഭിപ്രായ രൂപീകരണം ശക്തമാക്കുമെന്ന് കരുതിയാണ് ഈ ചാനലുകള്‍ ഇത് ചെയ്യുന്നത്. മാത്രമല്ല അല്‍ ജസീറ പോലുള്ള ചാനലുകള്‍ മരിച്ചതും പിടിയ്ക്കപ്പെട്ടതുമായ യു എസ് സൈനികരെ ടെലിവിഷനില്‍ കാണിയ്ക്കുന്നതിനെതിരെ യു എസ് പ്രതികരിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X