ജിഞ്ചി രാമചന്ദ്രന്‍ രാജിവച്ചു
ദില്ലി: കോഴ അഴിമതി വിവാദത്തില്‍ കുടുങ്ങിയ കേനദ്ര ധനകാര്യ സഹമന്ത്രി ജിഞ്ചി എന്‍ രാമചന്ദ്രന്‍ രാജിവച്ചു.
മേയ് 23 വെള്ളിയാഴ്ച രാത്രിയാണ് ഇദ്ദേഹം രാജി സമര്‍പ്പിച്ചത്. പ്രധാനമന്ത്രി ഇദ്ദേഹത്തോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ചെന്നൈയില്‍ വച്ച് താന്‍ രാജി വയ്ക്കില്ലെന്നാണ് രാമചന്ദ്രന്‍ പറഞ്ഞിരുന്നത്.
മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും നടത്തിയ ചര്‍ച്ചയ്ക്കിടെ ജിഞ്ചി രാമചന്ദ്രന്റെ രാജിക്കാര്യവും ചര്‍ച്ചാ വിഷയമായതായിരുന്നു. മന്ത്രി ജിഞ്ചി രാമചന്ദ്രന്റെ പിഎ കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്നാണ് മന്ത്രി രാമചന്ദ്രനോട് രാജിവയ്ക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
മേയ് 24 ശനിയാഴ്ച കേന്ദ്ര മന്ത്രിസഭാ പുനസംഘടന നടക്കുകയാണ്. അതിനിടയില്‍ തന്നെ രാജി ഉണ്ടായത് വാജ് പേയിയ്ക്ക് സൗകര്യമായി.
വെള്ളിയാഴ്ച രാത്രി ഒരു വാര്‍ത്താ ചാനലില്‍ പ്രത്യക്ഷപ്പെടാമെന്ന് രാമചന്ദ്രന്‍ ചാനല്‍ അധികൃതര്‍ക്ക് വാക്ക് നല്‍കിയിരുന്നു. എന്നാല്‍ രാത്രിയില്‍ അദ്ദേഹം ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയില്ല. മാത്രമല്ല അദ്ദേഹം എവിടെയെന്ന് കണ്ടെത്താന്‍ ചാനല്‍ അധികൃതര്‍ക്ക് കഴിഞ്ഞതുമില്ല. തുടര്‍ന്ന് പരിപാടിയില്‍ രാജിയ്ക്ക് ശേഷം രാമചന്ദ്രന്‍ ഒളിച്ച് പാര്‍ക്കുകയായതുകൊണ്ട് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications