കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എവറസ്റ് കീഴടക്കലിന്റെ സുവര്‍ണ്ണ ജൂബിലി ഇന്ന്

  • By Staff
Google Oneindia Malayalam News

അന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസം രാവിലെ പതിനൊന്നരയ്ക്കാണ് ടെന്‍സിംഗ് നോര്‍ഗെയും എഡ്മണ്ട് ഹിലരിയും ലോകത്തെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ എവറസ്റ് (20,305 അടി) കീഴടക്കിയത്.

ഇതിന്റെ പിന്നിലെ ഒട്ടേറെ ഷെര്‍പ്പകളുടെ പ്രയത്നം നമ്മള്‍ എന്നും മറക്കാറാണ് പതിവ്. ടെന്‍സിംഗ് നോര്‍ഗെയും ഒരു ഷെര്‍പ്പയായിരുന്നു എന്നത് ഏഷ്യാക്കാരന് അഭിമാനിയ്ക്കാവുന്ന കാര്യമാണ്. എഡ്മണ്ട് ഹിലാരി ന്യൂസിലണ്ട് കാരനാണ്. എങ്കിലും അദ്ദേഹം പിന്നിട് ഇന്ത്യയിലാണ് താമസിച്ചത്.

ഇരുവരും ഒരുമിച്ചാണ് എവറസ്റ് കീഴടക്കിയതെന്നായിരുന്നു അവര്‍ എന്നും പറഞ്ഞിരുന്നത്.

ഇന്ന് എവറസ്റ് കീഴടക്കുക അത്ര വിഷമമേറിയ കാര്യമല്ല. നിങ്ങള്‍ക്ക് അതിനുള്ള ആരോഗ്യവും 65,000 ഡോളറുമുണ്ടെങ്കില്‍ എവറസ്റ് കീഴടക്കാം. അത്തരം യാത്രാ പരിപാടികള്‍ സംഘടിപ്പിയ്ക്കുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ രാജ്യത്തെമ്പാടും ഉണ്ട്. നേപ്പാളിലെ കാട്മണ്ഡുവിലും ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ ഉണ്ട്.

ആദ്യമായി ടെന്‍സിംഗ് - ഹിലരി സംഘം കയറിയ വിഷമമൊന്നും ഇന്ന് എവറസ്റ് കയറാനില്ല. നേരത്തേ പോകുന്ന ഷെര്‍പ്പകള്‍ വഴി ഒരുക്കും. ഏണികള്‍ സ്ഥാപിയ്ക്കും. കയറാനായി മഞ്ഞില്‍ പടികള്‍ വെട്ടും. വേണ്ട സ്ഥലങ്ങളില്‍ കയറുകള്‍ കെട്ടി പാത അനായാസമാക്കും. പിന്നെ മലകയറ്റക്കാരന്‍ അത്വഴി കയറിയാല്‍ മാത്രം മതി. ഭക്ഷണ സാധനങ്ങളും ജീവ വായുവും (ഓക്സിജന്‍) ഒക്കെ ഷെര്‍പ്പകള്‍ ചുമക്കും.

ഇങ്ങനെ ഒട്ടേറെ മലകയറ്റക്കാര്‍ കയറാനെത്തി തുടങ്ങിയതോടെ ഈ പ്രദേശത്തിന്റെ പരിസ്ഥിതിയും പരുങ്ങലിലാണ്. ഇവര്‍ ഉപേക്ഷിച്ച് പോകുന്ന പ്ലാസ്റിക്കും മറ്റ് ചവറുകളും കൊണ്ട് മലീമസമായിരിയ്ക്കുകയാണ് ഇന്ന് എവറസ്റ്. കയറ്റക്കാര്‍ ചവര്‍ ഉപേക്ഷിയ്ക്കാതെ തിരിച്ച് കൊണ്ടുവരണമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നെങ്കിലും പലപ്പോഴും അത് നടക്കാറില്ല.

എവറസ്റ് ബേസ് ക്യാമ്പും പരിസ്ഥിതി പ്രശ്നം നേരിടുകയാണ്. ചൂടിനായി തീകൂട്ടാന്‍ വെട്ടി നശിപ്പിയ്ക്കുന്ന മരത്തിന് കണക്കില്ല. ഇത്രയും ഉയര്‍ന്ന, തണുപ്പേറിയ പ്രദേശത്ത് ചെടികള്‍ വളരണമെങ്കില്‍ സാധാരണ സ്ഥലങ്ങളിലേക്കാള്‍ കാലമെടുക്കും.

ഇത്തരം പ്രശ്നങ്ങള്‍ എന്ന് അവസാനിയ്ക്കും എന്നതാണ് ഈ ആഘോഷവേളയിലെ പ്രധാന പ്രശ്നങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X