കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണച്ചോര്‍ച്ച തടയാന്‍ പുതിയ സംവിധാനം

  • By Staff
Google Oneindia Malayalam News

കൊച്ചി: എണ്ണയുടെ ചോര്‍ച്ച തടയാന്‍ കൊച്ചി തുറമുഖത്ത് 80 ലക്ഷം രൂപയുടെ പുതിയ സംവിധാനം സ്ഥാപിച്ചു. കൊച്ചിന്‍ റിഫൈനറീസ്, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലി., ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലി. എന്നീ കമ്പനികളുടെ സഹായത്തോടെയാണ് കൊച്ചിന്‍ തുറമുഖ ട്രസ്റ് ഈ പുതിയ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.

എണ്ണച്ചോര്‍ച്ച തടയാനുള്ള സംവിധാനം സ്ഥാപിക്കാന്‍ ഒരു തുറമുഖത്തിന് എണ്ണക്കമ്പനികള്‍ ധനസഹായം നല്കുന്നത് ഇതാദ്യമാണ്. മറ്റ് തുറമുഖങ്ങളും ഇതേ മാതൃക പിന്തുടരും.

ന്യൂയോര്‍ക്കിലെ അപ്ലൈഡ് ഫാബ്രിക് ടെക്നോളജി എന്ന കമ്പനിയാണ് ഈ സംവിധാനം നിര്‍മ്മിച്ചത്. ഇവരുടെ ഇന്ത്യന്‍ ഏജന്റ്മാരായ മുംബൈയിലെ എമ്പയര്‍ ഇന്‍ഡസ്ട്രിയല്‍ എക്വിപ്മെന്റാണ് ഇത് സ്ഥാപിച്ചത്. മെയ് 31 മുതല്‍ ഈ സംവിധാനം ഔദ്യോഗികമായി പ്രവര്‍ത്തിച്ച് തുടങ്ങും.

ഏകദേശം 90 ലക്ഷം ടണ്ണോളം പെട്രോളിയം ഉല്പന്നങ്ങള്‍ കൊച്ചിന്‍ പോര്‍ട് ട്രസ്റ് കൈകാര്യം ചെയ്യുന്നുണ്ട്. എണ്ണ കൈകാര്യം ചെയ്യുന്ന ടെര്‍മിനലുകള്‍ ആള്‍പ്പാര്‍പ്പുള്ള പ്രദേശത്തും ഉള്ളതിനാലാണ് സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X