കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛനമ്മമാരോട് ആനന്ദിന്റെ ഉപദേശം

  • By Staff
Google Oneindia Malayalam News

ചെന്നൈ: ഇന്ത്യയിലെ കുട്ടികളായ ചെസ് താരങ്ങളെ അവരുടെ അച്ഛനമ്മമാര്‍ ചെറുപ്പത്തിലേ പ്രൊഫഷണലുകളാക്കുന്നത് തെറ്റാണെന്ന് ഗ്രാന്‍ഡ് മാസ്റര്‍ വിശ്വനാഥന്‍ ആനന്ദ്. ഇതു മൂലം യുവതാരങ്ങള്‍ അതിവേഗം കത്തിജ്ജ്വലിച്ച് ഇല്ലാതാവുകയാണ്.- ആനന്ദ് പറഞ്ഞു.

ജൂണ്‍ ആറ് വെള്ളിയാഴ്ച ജിഎന്‍ഐഐടിയുടെ സ്കോളര്‍ഷിപ്പ് പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ആനന്ദ്. നമ്മുടെ ജൂനിയര്‍, സബ് ജൂനിയര്‍ താരങ്ങള്‍ ടൂര്‍ണ്ണമെന്റുകളില്‍ വിജയിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. എന്നാല്‍ ഈ പ്രായത്തില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ അച്ഛനമ്മമാര്‍ കാണാതെ പോകുന്നു. 12 വയസ്സിനു താഴെയുള്ളവര്‍ പ്രൊഫഷണലാകരുത്. പകരം അവര്‍ സാധാരണ ജീവിതം ആസ്വദിച്ച് വളരുകയാണ് വേണ്ടത്. - ആനന്ദ് പറഞ്ഞു.

ഇന്ത്യയില്‍ കൂടുതല്‍ ഗ്രാന്റ്മാസ്റര്‍ ടൂര്‍ണ്ണമെന്റുകള്‍ നടന്നാല്‍ ചെസ്സിന് കൂടുതല്‍ ഭാവിയുണ്ടാകുമെന്നും ആനന്ദ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X