ആസ്പത്രി ഭൂമി പാട്ടത്തിന് നല്കില്ല: മന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ആസ്പത്രികളുടെ ഉടമസ്ഥതയിലുള്ള ഭൂമി സ്വകാര്യ മേഖലയ്ക്ക് പാട്ടത്തിന് കൊടുക്കില്ലെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ വ്യക്തമാക്കി. ജൂണ്‍ 30 തിങ്കളാഴ്ച നിമയസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ആഗോളനിക്ഷേപക സമ്മേളനത്തില്‍ ഒപ്പുവച്ച ചില ധാരണാപത്രങ്ങളില്‍ സര്‍ക്കാര്‍ ആസ്പത്രികളുടെ ഭൂമി വികസനത്തിനായി സ്വകാര്യ കമ്പനികള്‍ക്ക് കൊടുക്കാമെന്ന് പറയുന്നുണ്ടെന്ന പ്രതിപക്ഷാംഗങ്ങളുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ചില സ്വകാര്യ കമ്പനികളുമായി ഒപ്പിട്ട ധാരണാപത്രത്തില്‍ അത്തരം നിര്‍ദേശങ്ങളുണ്ടെങ്കിലും സര്‍ക്കാര്‍ ആശുപത്രി ഭൂമി പാട്ടത്തിന് കൊടുക്കില്ലെന്നതാണ് സര്‍ക്കാര്‍ നയം. ധാരണാപത്രത്തില്‍ പറയുന്ന എല്ലാ കാര്യവും നടപ്പിലാക്കില്ല. ആശുപത്രി ഭൂമി സംബന്ധിച്ച് സര്‍ക്കാരിന്റെ നയം വ്യക്തമാണ്.
ആശുപത്രികളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് സ്വകാര്യ മേഖലയെ ഏല്പിച്ചാലും ആശുപത്രികളുടെ നിയന്ത്രണം സര്‍ക്കാരിന് തന്നെയായിരിക്കും.
സര്‍ക്കാര്‍ ആശുപത്രികളുടെ നടത്തിപ്പിനായി ഒരു ഭരണ വിഭാഗം രൂപീകരിക്കുന്നത് പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications