കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ല: ജമാലി
ലണ്ടന്‍: കശ്മീിര്‍ പ്രശ്നത്തില്‍ പാകിസ്ഥാന്‍ വിട്ടുവീഴ്ച ചെയ്യുന്ന പ്രശ്നമില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി സഫറുള്ള ഖാന്‍ ജമാലി അഭിപ്രായപ്പെട്ടു. ബിബിസിയ്ക്കനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ജമാലി ഇക്കാര്യം വ്യക്തമാക്കിയത്.
കാരണം കശ്മീര്‍ പാകിസ്ഥാന്റെ ജീവല്‍ പ്രശ്നമാണ്. അത് കേവലം ഒരു രാഷ്ട്രീയ പ്രശ്നമല്ല. കശ്മീര്‍ പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഒരു സാമ്പത്തിക പ്രശ്നം കൂടിയാണ്. - ജമാലി വ്യക്തമാക്കി.
അതേ സമയം ഞാന്‍ ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിക്കുന്ന ആളല്ല. പ്രശ്നങ്ങള്‍ നമുക്ക് പരിഹരിക്കാവുന്നതേയുള്ളൂ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രധാന ആദര്‍ശമാണ് കശ്മീര്‍. അത് ആദര്‍ശമാണ്. അതിന്മേല്‍ വിട്ടുവീഴ്ചയില്ല. അതേ സമയം പ്രശ്നങ്ങളില്‍ വിട്ടുവീഴ്ചയാകാം. - ജമാലി പറഞ്ഞു.
അതിര്‍ത്തികടന്നുള്ള തീവ്രവാദം പാകിസ്ഥാന്‍ ഇപ്പോഴും തുടരുന്നു എന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ജമാലി ഇങ്ങിനെ മറുപടി നല്കി: പാകിസ്ഥാന് വിശാലമായ അതിര്‍ത്തിയാണുള്ളത്. ഈ അതിര്‍ത്തികളിലെല്ലാം ഇന്ത്യയുടെ പട്ടാളം ജാഗരൂകരാണ്. എന്നിട്ടും എങ്ങിനെയാണ് ഇന്ത്യയ്ക്ക് അതിര്‍ത്തികടന്നുള്ള തീവ്രവാദത്തെക്കുറിച്ച് പറയാന്‍ കഴിയുക?