മാറാട്: സര്‍ക്കാരിനെതിരെ ആര്‍എസ്എസ്
കന്യാകുമാരി: മാറാട് കൂട്ടക്കൊല സര്‍ക്കാരിന്റെ നിഷ്ക്രിയത്വത്തിന്റെ ഫലമാണെന്ന് ആര്‍ എസ് എസ് നിര്‍വാഹക സമിതി യോഗം അംഗീകരിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തി.
മുസ്ലിം ലീഗ് മന്ത്രിമാര്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി സംഭവത്തെ കുറിച്ചുള്ള അന്വേഷണം ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുകയാണ്. സി ബി ഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടാത്തത് മുസ്ലി ലീഗിന്റെ സമ്മര്‍ദം നിമിത്തമാണ്. മാറാട് പ്രശ്നത്തില്‍ സര്‍ക്കാര്‍ മുസ്ലിംലീഗിന് കീഴടങ്ങുകയാണ്. - ആര്‍എസ്എസ് പ്രമേയത്തില്‍ പറയുന്നു.
മാറാട് കൂട്ടക്കൊല ഒറ്റപ്പെട്ട സംഭവമല്ലെന്ന് പ്രമേയം കുറ്റപ്പെടുത്തി. ഹിന്ദുക്കള്‍ക്കെതിരായ രാജ്യവ്യാപകമായ ഗൂഢാലോചനയുടെ ഭാഗമാണിത്. കശ്മീര്‍ തീവ്രവാദികള്‍ മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലുണ്ട്.
കേരളത്തിലെ തീരപ്രദേശങ്ങള്‍ കള്ളക്കടത്തിനും ആയുധക്കടത്തിനുമുള്ള കേന്ദ്രമായി തീരുകയാണ്. ഹിന്ദുക്കള്‍ക്കെതിരായ അക്രമങ്ങളെ ജാഗ്രതയോടെ നേരിടേണ്ടതുണ്ടെന്ന് പ്രമേയത്തില്‍ വ്യക്തമാക്കി.












Click it and Unblock the Notifications