കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സുധാകരന്‍ അഞ്ച് കോടി വാങ്ങി: വി. എസ്
തിരുവനന്തപുരം: ഗ്രാസിം ഇടപാടില്‍ വനംമന്ത്രി സുധാകരന്‍ അഞ്ച് കോടി രൂപ വാങ്ങിയെന്ന ആരോപണം പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ നിയമസഭയ്ക്ക് പുറത്തും ഉന്നയിച്ചു.
ആരോപണം നിയമസഭയില്‍ ഉന്നയിച്ചതിന് ശേഷം അച്യുതാനന്ദനന്‍ മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്ന മന്ത്രി സുധാകരന്റെ പ്രസ്താവനയെ തുടര്‍ന്നാണ് ജൂലൈ 15 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അച്യുതാനന്ദന്‍ ആരോപണം ആവര്‍ത്തിച്ചത്.
നിയമസഭാ സമിതി ഇതുസംബന്ധിച്ച് അന്വേഷണം നടത്തണെന്ന് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സുധാകരന്‍ നിയമ നടപടി സ്വീകരിക്കുകയാണെങ്കില്‍ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.