കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ ഫാക്സ്: നിയമസഭാ സമിതി അന്വേഷിയ്ക്കണം- വി എസ്

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് എം.എല്‍.എമാരെ പുറത്താക്കിക്കൊണ്ടുള്ള രേഖ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പേരില്‍ വ്യാജമായി ചമച്ചതാണെന്ന് പറയുന്നതിനെക്കുറിച്ച് നിയമസഭാ സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും സ്പീക്കറുടെ ഓഫീസില്‍ നിന്നും ഗുരുതരമായ തെറ്റാണ് ഉണ്ടായിട്ടുള്ളത്. വ്യാജരേഖ ചമച്ചതും അതിനെപ്പറ്റി വാര്‍ത്തകള്‍ പ്രചരിപ്പിച്ചതും മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ഓഫ്ിസുകളില്‍ നിന്നാണെന്നാണ് വെളിവായിട്ടുള്ളത്. ഇതുസംബന്ധിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ വിശദീകരണം തന്നെ വ്യാജരേഖ ചമച്ചതില്‍ കോണ്‍ഗ്രസിലെ പ്രമുഖര്‍ക്ക് പങ്കുണ്ട് എന്നതിന് തെളിവാണ്.

ഈ സന്ദേശത്തെ തുടര്‍ന്നാണ് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിയ്ക്കാന്‍ നിശ്ചയിച്ചിരുന്ന ഐ വിഭാഗം എം എല്‍ എ മാര്‍ ആ തീരുമാനം മാറ്റിയത്.

മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാവു മാത്രമല്ല ഭരണകര്‍ത്താവുകൂടിയാണെന്നുള്ളത് മനസ്സിലാക്കണമെന്ന് വി.എസ്.പറഞ്ഞു.

അടുത്തിടെ ശോഭനാജോര്‍ജ് എം.എല്‍.എയുടെ പേരിലുണ്ടായ വ്യാജരേഖാ കേസിനേക്കാളും പലമടങ്ങ് ഗൗരവമുള്ളതാണ് ഈ സംഭവമെന്ന് വി.എസ്. ഓര്‍മ്മിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X