Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓറക്കിളിനെതിരേയും സ്ത്രീ പീഡന കേസ്

ഓക്ലാണ്ട്-കാലിഫോര്‍ണിയ: ഇന്ത്യാക്കാരി സോഫ്റ്റ് വേര്‍ കമ്പനിയായ ഓറക്കിള്‍ കോര്‍പ്പറേഷനെതിരെ സ്ത്രീ പീഡത്തിന് കേസ് നല്‍കി.

തന്റെ മേധാവി ആയിരുന്ന ആള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായും വിവേചനം കാണിച്ചതായുമാണ് കേസ്. ഇക്കാര്യം പല തവണ അധികൃതരെ ധരിപ്പിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. മേധാവി സാങ്കേതികമായി മികച്ച കഴിവുള്ള ആളായതുകൊണ്ടാണ് അയാള്‍ക്കെതിരെ കമ്പനി ഒരു നടപടിയും എടുക്കാതിരുന്നതെന്ന് പരാതിക്കാരി പറയുന്നു. സാങ്കേതിക മികവുള്ള പുരുഷ ജീവനക്കാരെ ഉപേക്ഷിയ്ക്കാന്‍ കമ്പനി തയാറല്ല. വനിതാ ജീവനക്കാരെ അവഗണിച്ചും ഇത്തരത്തിലുള്ള പുരുഷ ജീവനക്കാരെ കമ്പനിയില്‍ തുടരാന്‍ അധികൃതര്‍ സൗകര്യം ഒരുക്കും.

കാലിഫോര്‍ണിയയിലെ അല്‍മേദ കൗണ്ടിയിലുള്ള സുപീരിയര്‍ കോടതിയിലാണ് പരാതി നല്‍കിയത്. ഓറക്കിള്‍ കോര്‍പ്പറേഷനും മഹേഷ് ആനന്ദ് എന്ന ആള്‍ക്കും എതിരേയാണ് കേസ്. പരാതിക്കാരി 2000 മുതല്‍ സീനിയര്‍ ആപ്ലിക്കേഷന്‍സ് എഞ്ചീനിയറായി ബേ ഏരിയയിലെ സാന മാറ്റിയോ ഓഫീസില്‍ ജോലി നോക്കുകയാണ്. ആനന്ദാണ് 33 കാരിയായ പരാതിക്കാരിയുടെ മേലുദ്വോഗസ്ഥന്‍.

ജീവനക്കാര്‍ നല്‍കുന്ന പരാതി ഒരിയ്ക്കലും തള്ളിക്കളയാറില്ലെന്നാണ് ഓറക്കിള്‍ കമ്പനിയുടെ പബ്ലിക്ക് റിലേഷന്‍സ് വൈസ് പ്രസിഡണ്ട് ജെനിഫര്‍ ഗ്ലാസ് പറയുന്നത്. എല്ലാ പരാതിയിലും വേണ്ട രീതിയില്‍ നടപടി എടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ജീവനക്കാരിയുടെ കോടതിയുടെ മുമ്പാകെയുള്ള ഈ പരാതി അടിസ്ഥാന രഹിതമാണെന്നും ജെനിഫര്‍ പറയുന്നു. എന്നാല്‍ കേസിനെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാന്‍ ജെനിഫര്‍ തയ്യാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+