Get Updates
Get notified of breaking news, exclusive insights, and must-see stories!

കോപ്റ്റര്‍ അപകടം: മരിച്ചവരില്‍ മലയാളി

മുംബൈ: ഒഎന്‍ജിസിയുടെ ഹെലികോപ്റ്റര്‍ കടലില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ച മൂന്നുപേരില്‍ ഒരു മലയാളിയും. പത്തനംതിട്ട വള്ളിക്കോട് സ്വദേശിയും ഫ്ലൈറ്റ് എഞ്ചിനീയറുമായ രവീന്ദ്രന്‍ ആണ് മരിച്ചത്.

രവീന്ദ്രന്‍ മൂന്ന് വര്‍ഷമായി ഒഎന്‍ജിസിയില്‍ ജോലി ചെയ്യുന്നു. എയര്‍ഫോഴ്സില്‍ നിന്ന് മാസ്റര്‍ വാറണ്ട് ഓഫീസറായി വിരമിച്ച ശേഷമാണ് ഒഎന്‍ജിസിയില്‍ ചേര്‍ന്നത്. വേലായുധന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ രത്നമ്മ. സരേഷ് (എസ്ഐ, സിഐഎസ്എഫ് പുണെ), സുധീര്‍ (അസി. കമാന്റന്റ്, കോസ്റ് ഗാര്‍ഡ്, ചെന്നൈ) സുധീപ് എന്നിവര്‍ മക്കളാണ്.

ഇതുവരെ മൂന്നു പേരുടെ ജഡങ്ങള്‍ മാത്രമാണ് കണ്ടെടുത്തത്. ബാക്കി 24 പേരെ കാണാനില്ല. ഇവരെല്ലാം കൊല്ലപ്പെട്ടിരിയ്ക്കാമെന്നാണ് കരുതുന്നത്. കാണാതായവരില്‍ മൂന്ന് മലയാളികളും ഉള്‍പ്പെടുന്നു.

എഞ്ചിനീയറായി ജോലി ചെയ്യുന്ന വര്‍ക്കി, ബിജു ദേവസ്യ, ജെയിംസ് സഖറിയ എന്നിവരാണ് മലയാളികള്‍. വര്‍ക്കി തൃശൂര്‍ മതിലകം ഹരിപ്പാലത്തിനടുത്തുള്ള പടിയൂര്‍ സ്വദേശിയാണ്. അമ്മയും ഭാര്യയും രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനുമൊത്ത് മുംബൈയിലാണ് വര്‍ക്കി താമസം.

ബിജു പി. ദേവസ്യ ചേര്‍ത്തല മുട്ടം ഫെറോന പള്ളിയിലെ കപ്യാര്‍ പി.ജെ. ദേവസ്യയുടെയും എല്‍സമ്മയുടെയും മകനാണ്. ഒഎന്‍ജിസിയില്‍ ഒരു സബ്കോണ്‍ട്രാക്ടറുടെ കീഴില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ തൃപ്പൂണിത്തുറ കിഴക്കേടത്ത് കുടുംബാംഗം ബീന. ബിനുക്കുട്ടന്‍ ഏക മകനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+