കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ഹോട്ടലുടമയ്ക്ക് യുഎസില്‍ പ്രശംസ

  • By Super
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ 29 മണിക്കൂറോളം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് കഷ്ടപ്പെട്ടവര്‍ക്ക് സൗജന്യഭക്ഷണം നല്‍കിയ ഇന്ത്യക്കാരനായ റസ്റോറന്റ് ഉടമ ആതിഥ്യമര്യാദയുടെ ഉദാഹരണമായി.

വൈദ്യുതി പോയതിനെ തുടര്‍ന്ന് പല റെസ്റോറന്റുകളും അടച്ചു. തുറന്നുപ്രവര്‍ത്തിച്ച റെസ്റോറന്റുകളില്‍ രണ്ടിരട്ടിയോ മൂന്നിരട്ടിയോ പണം ഈടാക്കി. വൈദ്യുതിയില്ലാത്തതിനാല്‍ എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കാതെയായി. ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഉപയോഗമില്ലാതെയായി. കൈയില്‍ വേണ്ട പണമില്ലാത്തവര്‍ വിശപ്പകറ്റാനോ ദാഹം മാറ്റാനോ കഴിയാതെ അക്ഷരാര്‍ഥത്തില്‍ വഴിയാധാരമായി.

വിശന്നുവലഞ്ഞ് തെരുവിലൂടെ അലയേണ്ടിവന്ന ഇവര്‍ക്ക് ലിക്സിംഗ്ടണ്‍ അവന്യുവിലെ നിതിന്‍ വ്യാസിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് മഹല്‍ എന്ന റെസ്റോറന്റാണ് സൗജന്യ ഭക്ഷണം നല്‍കിയത്. സൗജന്യമായി തണുത്ത വെള്ളവും നല്‍കി. ഒരു ഡോളര്‍ വിലയുള്ള ചെറിയ കുടിവെള്ള കുപ്പിക്ക് അഞ്ച് ഡോളര്‍ വരെ കച്ചവടക്കാര്‍ ഈടാക്കുന്ന സമയത്താണ് സൗജന്യമായി വെള്ളം നല്‍കിയത്.

ചോറും പഞ്ചാബി കറിയായ ചന്ന ബട്ടൂരയും ചായയുമാണ് വിശന്നുവലഞ്ഞെത്തിയവര്‍ക്ക് സൗജന്യമായി നല്‍കിയത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷവും ഇത് കഴിക്കാനായെത്തിവയരുടെ നീണ്ട ക്യൂ ഹോട്ടലിന് മുന്നിലുണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X