കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കേസ് കൊടുത്താല്‍ നേരിടും: എം. എന്‍. വിജയന്
എടപ്പാള്‍: പാഠം മാസികയില്‍ വന്ന ലേഖനവുമായി ബന്ധപ്പെട്ട് തോമസ് ഐസക് കേസ് കൊടുത്താല്‍ അതിനെ നേരിടാന്‍ അറിയാമെന്ന് എം. എന്‍. വിജയന്.
തോമസ് ഐസക്കല്ല പാര്‍ട്ടി. പാര്‍ട്ടി വിശദീകരണ ചോദിക്കുന്ന ഘട്ടം വന്നാല്‍ തന്റെ മറുപടിയെന്താണെന്ന് വിശദമാക്കും. പാഠത്തിലെ ലേഖനം സംബന്ധിച്ച് പാര്‍ട്ടി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.
പാര്‍ട്ടിയുടെ ഗുണത്തിന് വേണ്ടിയാണ് താന്‍ വിമര്‍ശനം നടത്തുന്നത്. അല്ലാതെ ഇത് വ്യക്തികള്‍ക്കെതിരായ വിമര്‍ശനമല്ല.
വിവാദം സംബന്ധിച്ച് പാര്‍ട്ടി സ്വീകരിച്ച സംയമനം അഭിനന്ദനാര്‍ഹമാണ്. ദേശാഭിമാനിയുടെ എഡിറ്ററായി തുടരണോ എന്ന് തീരുമാനിക്കേണ്ടത് ദേശാഭിമാനിയാണ്.
പി. സുരേന്ദ്രന്റെ കഥയെഴുത്തിന്റെ 25-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ വിജയന് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.