കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലാച്ചിമടയില്‍ ജലനിരപ്പ് താഴുന്നു

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിയുടെ പരിസര പ്രദേശങ്ങളിലെ കിണറുകളില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ടെന്ന് ഭൂഗര്‍ഭ ജലവകുപ്പിന്റെ പഠനത്തില്‍ വ്യക്തമാവുന്നു.

എന്നാല്‍ പഠനത്തില്‍ ലഭ്യമായ ഈ വിവരങ്ങള്‍ പൂഴ്ത്തിവയ്ക്കുകയാണ് ഭൂഗര്‍ഭ ജലവകുപ്പ്. കൊക്ക കോള ഫാക്ടറിയുടെ പരിസരങ്ങളിലെ ജലനിരപ്പ് താഴ്ന്നിട്ടില്ലെന്നാണ് ഭൂഗര്‍ഭജല വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞത്.

ഭൂഗര്‍ഭജലവകുപ്പ് ശേഖരിച്ച 2002 ഏപ്രില്‍ മുതല്‍ 15 മാസത്തെ കാലയളവില്‍ ശേഖരിച്ച വിവരങ്ങളിലാണ് പ്ലാച്ചിമടയില്‍ കിണറുകളിലെ ജലനിരപ്പ് താഴുന്നുണ്ടെന്ന് വ്യക്തമാവുന്നത്. 2003 ജൂലൈയില്‍ വകുപ്പ് നടത്തിയ പഠന റിപ്പോര്‍ട്ടിലും ജലനിരപ്പ് താഴ്ന്നതായി പറയുന്നു. 15 മാസത്തിനുള്ളില്‍ ഒമ്പത് തവണയായാണ് വിവരങ്ങള്‍ ശേഖരിച്ചത്.

പ്ലാച്ചിമടയിലെ ഫാക്ടറിയുടെ തൊട്ടടുത്തായുള്ള മൂന്ന് കിണറുകള്‍ പൂര്‍ണമായും വറ്റി. ചില കിണറുകളില്‍ ജലനിരപ്പ് വളരെ താഴോട്ടേക്ക് പോവുകയും ചെയ്തു.

2002 ഏപ്രിലിനും ഡിസംബറിനും ഇടയിലുള്ള കാലയളവില്‍ നാല് തവണ നടത്തിയ പഠനങ്ങളില്‍ 22 കിണറുകളുടെ ജലനിരപ്പിന്റെ വിവരമുണ്ട്. എന്നാല്‍ 2003 ജൂലൈയില്‍ നടത്തിയ പഠനത്തില്‍ ഫാക്ടറി വളപ്പിലെ രണ്ട് കിണറുകളുള്‍പ്പെടെ മൂന്ന് കിണറുകളെ ഒഴിവാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X