കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗ്ഗരതി കുറ്റമല്ല: കേന്ദ്രസര്‍ക്കാര്‍

  • By Staff
Google Oneindia Malayalam News

ദില്ലി: പരസ്പരം ഇഷ്ടപ്പെട്ട് രണ്ട് പ്രായപൂര്‍ത്തിയായവര്‍ സ്വകാര്യമായി നടത്തുന്ന സ്വവര്‍ഗ്ഗരതിയെ ക്രിമിനല്‍ കുറ്റമായി കാണേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദില്ലിയിലെ നാസ് ഫൗണ്ടേഷന്‍ എന്ന സേവന സംഘടനയുടെ പരാതിയിന്മേല്‍ നല്കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാംവകുപ്പ് പ്രകാരം സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമാണ്. പ്രകൃതിവിരുദ്ധമായ ലൈംഗികബന്ധങ്ങളെ നിയന്ത്രിക്കാനാണ് ഈ വകുപ്പ് ഉണ്ടാക്കിയത്.

പക്ഷെ പ്രായപൂര്‍ത്തിയായവര്‍ പരസ്പരം ഇഷ്ടത്താല്‍ സ്വകാര്യമായി സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുന്നതിനെ ക്രിമിനല്‍ കുറ്റമായി കാണരുതെന്ന് ആവശ്യപ്പെട്ടാണ് നാസ് ഫൗണ്ടേഷന്‍ എന്ന സംഘടന ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരം ലൈംഗികബന്ധങ്ങളെ ക്രിമിനല്‍ കുറ്റമായി കാണുന്ന 377ാം വകുപ്പ ്ഭേദഗതി ചെയ്യണമെന്നും നാസ് ഫൗണ്ടേഷന്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഈ കേസില്‍ ദില്ലി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം ആവശ്യപ്പെട്ടിരുന്നു. ഈ സത്യവാങ്മൂലത്തിലാണ് പ്രായപൂര്‍ത്തിയായവര്‍ പരസ്പരം ഇഷ്ടപ്പെട്ട് നടത്തുന്ന സ്വവര്‍ഗ്ഗരതിയെ ക്രിമിനല്‍ കുറ്റമായി കാണേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെട്ടത്.

എയ്ഡ്സ് തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകണമെങ്കില്‍ പുരുഷന്മാര്‍ തമ്മിലുള്ള സ്വവര്‍ഗ്ഗരതിയെ ക്രിമിനല്‍ കുറ്റമായി കാണാത്ത സ്ഥിതിവിശേഷം രാജ്യത്തുണ്ടാകണമെന്നാണ് നാസ് ഫൗണ്ടേഷന്റെ അവകാശവാദം. കാരണം സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരിലൂടെ എയ്ഡ്സ് ധാരാളമായി പടരുന്നുണ്ടെന്ന് നാസ് ഫൗണ്ടേഷന്‍ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വവര്‍ഗ്ഗരതിയിലെ രഹസ്യസ്വഭാവം ഇല്ലാതാക്കിയാലെ സ്വവര്‍ഗ്ഗരതിക്കാരുടെ സമൂഹത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയൂ എന്നാണ് നാസ് ഫൗണ്ടേഷന്‍ അഭിപ്രായപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X