കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ വി തോമസ് ഷാരോണിനെ കണ്ടത് താനറിയാതെ: ആന്റണി

  • By Staff
Google Oneindia Malayalam News

കോട്ടയം: മന്ത്രി കെ.വി. തോമസ് ദില്ലിയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെ കണ്ടത് തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി.

കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ മന്ത്രി പങ്കെടുത്തതില്‍ അപാകത എന്താണെന്ന് അദ്ദേഹം ചോദിച്ചു. നായനാര്‍ സര്‍ക്കാരിന്റെ ഭരണകാലത്ത് ഇസ്രായേലിലേക്ക് മന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിനിധിസംഘത്തെ അയച്ചിരുന്നു. അത് ചെയ്തവര്‍ ഇപ്പോള്‍ ഷാരോണിനെ കണ്ടതിനെതിരെ വിവാദം ഉണ്ടാക്കുകയാണ്. മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ചങ്ങനാശേരി പെരുന്നയില്‍ എന്‍.എസ്.എസ്. ആസ്ഥാനത്ത് വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്നത്ത് പത്മനാഭന്റെ ആത്മകഥാ പ്രകാശനത്തിനായാണ് അദ്ദേഹം എത്തിയത്.

ഈ വിവാദം ഇപ്പോള്‍ കൊണ്ടുവരുന്നത് എറണാകുളം തിരഞ്ഞെടുപ്പിനെ കലക്കാനാണ്. ഇതൊന്നും വോട്ടര്‍മാര്‍ക്ക് പ്രശ്നമല്ല. എറണാകുളത്തെ വോട്ടര്‍മാരെക്കുറിച്ച് തനിയ്ക്ക് നന്നായി അറിയാമെന്നും ആന്റണി പറഞ്ഞു.

മന്ത്രി കെ.വി. തോമസിനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. കോടതി അക്കാര്യത്തില്‍ തീര്‍പ്പു കല്‍പ്പിക്കട്ടെ. അതുവരെ അതേപ്പറ്റി താന്‍ അഭിപ്രായമൊന്നും പറയുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തന്റെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകര്‍ന്നതായി തോന്നുന്നില്ല. എങ്കിലും മന്ത്രിമാര്‍ പരിധിക്കുള്ളില്‍നിന്ന് സംസാരിക്കുന്നത് നല്ലതാണ്. ഒറ്റപാര്‍ട്ടി മന്ത്രിസഭയാണെങ്കില്‍പോലും മന്ത്രിമാര്‍ പല സ്വരങ്ങളില്‍ സംസാരിക്കുക പതിവാണ്. മന്ത്രിസഭാ പുനഃസംഘടന തത്ക്കാലം അജണ്ടയിലില്ലാത്ത വിഷയമാണ്.

എറണാകുളം ഉപതെരഞ്ഞെടുപ്പിനെച്ചൊല്ലി കേരളത്തിലെ കോണ്‍ഗ്രസില്‍ എന്തെങ്കിലും പ്രതിസന്ധിയുണ്ടോ എന്ന ചോദ്യത്തിന് പ്രശ്നങ്ങളില്ലാത്ത ഏതു പാര്‍ട്ടിയാണ് ഇവിടെയുള്ളത് എന്ന മറുചോദ്യമായിരുന്നു മറുപടി. എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിക്കാന്‍ പോകുകയാണ്. കെ. കരുണാകരനെ അനുകൂലിക്കുന്ന ഐ വിഭാഗം എം.എല്‍.എ.മാര്‍ എറണാകുളത്ത് യോഗം ചേരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നിങ്ങള്‍ ആവശ്യമില്ലാതെ പ്രശ്നങ്ങളുണ്ടാക്കുകയാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

എന്‍.എസ്.എസ്. പോലുള്ള സാമുദായിക സംഘടനകളുമായി അടുത്തിടപഴകുന്നതില്‍ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സമുദായങ്ങളുമായി തനിക്ക് നല്ല ബന്ധമാണിപ്പോള്‍. തലയില്‍ മുണ്ടിട്ട് താനൊരിടത്തും പോയിട്ടില്ല. 15 കൊല്ലം മുന്‍പ് തന്റെ നിലപാട് ഇതായിരുന്നില്ല. പക്ഷേ, ലോകം കുറെ കണ്ടപ്പോള്‍ നിലപാടു മാറ്റി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X