കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോണ്‍ വിജയിക്കുമെന്ന് ഇന്റലിജന്‍സ്

  • By Super
Google Oneindia Malayalam News

കൊച്ചി: യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.ഒ. ജോണ്‍ 30,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് സംസ്ഥാന ഇന്റലിജന്‍സ് വൃത്തങ്ങള്‍ കണക്കാക്കുന്നു.

നിയമസഭാമണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകളാണ് ജോണിന് അനുകൂലമായി വിധിയെഴുതാന്‍ ഇന്റലിജന്‍സ് വൃത്തങ്ങളെ പ്രേരിപ്പിയ്ക്കുന്നത്. തൃപ്പൂണിത്തുറ, ഞാറയ്ക്കല്‍, പള്ളുരുത്തി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഈഴവവോട്ടുകളുടെ ശക്തികേന്ദ്രങ്ങളാണ്. ഇവിടെ കനത്ത പോളിംഗ് നടന്നു. എസ്എന്‍ഡിപിയുടെ യുഡിഎഫിനനുകൂലമായ രഹസ്യ പ്രചാരണമാണ് ഇതിന് കാരണമെന്നാണ് ഇന്റലിജന്‍സിന്റെ കണക്കുകൂട്ടല്‍.

അതേസമയം മട്ടാഞ്ചേരി, ആലുവ തുടങ്ങിയ മുസ്ലീം മേഖലകളില്‍ വോട്ടിങ്ങ് ശതമാനം കുറവായിരുന്നു. മുഖ്യമന്ത്രിയ്ക്കോ യുഡിഎഫിനോ എതിരായ തരംഗം മുസ്ലീങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ലെന്ന നിഗമനത്തിലേക്കാണ് ഇത് ഇന്റലിജന്‍സിനെ നയിച്ചത്. മുസ്ലിം വോട്ടുകള്‍ ഭദ്രമായി യുഡിഎഫ് പെട്ടിയില്‍ വീണുവെന്നര്‍ത്ഥം.

അതേ സമയം കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ വോട്ടിങ്ങ് ശതമാനം ഉയര്‍ന്നതും യുഡിഎഫിനെ അനുകൂലമായ മാറ്റമാണെന്നും വിലയിരുത്തപ്പെടുന്നു. ഉദാഹരണത്തിന് എറണാകുളം മണ്ഡലത്തില്‍ നടന്ന റെക്കോഡ് പോളിംഗ്. ഇത് മുഖ്യമന്ത്രി ആന്റണിയ്ക്കനുകൂലമായ ഒരു വികാരം മണ്ഡലത്തില്‍ രൂപപ്പെട്ടതിന്റെ തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു.

ഏറ്റവും കൂടുതല്‍ പോളിങ്ങ് നടന്നത് പറവൂരാണ്. 70.87 ശതമാനം. കോണ്‍ഗ്രസിന് സ്വാധീനമുള്ള മണ്ഡലത്തിലെ പോളിംഗ് വര്‍ധന കോണ്‍ഗ്രസിലെ കരുണാകരവിരുദ്ധതരംഗം മൂലമാണെന്ന് കരുതപ്പെടുന്നു. എ ഗ്രൂപ്പിന്റെ ശക്തികേന്ദ്രവും ജോണിന്റെ തട്ടകവുമായ ആലുവയില്‍ 69.96 ശതമാനം ആണ് പോളിങ്ങ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 62.9 ശതമാനം മാത്രമായിരുന്നു ഇവിടുത്തെ പോളിങ്ങ്. ഇതെല്ലാം ജോണിന്റെ വിജയ സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നെന്ന് യുഡിഎഫ് വൃത്തങ്ങള്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X