കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍സാറ്റ്-3ഇ വിജയകരമായി വിക്ഷേപിച്ചു

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇന്ത്യയുടെ അത്യാധുനിക വാര്‍ത്താ വിനിമയ ഉപഗ്രഹം ഇന്‍സാറ്റ്-3ഇ വിജയകരമായി വിക്ഷേപിച്ചു.

ബഹിരാകാശരംഗത്ത് ഇന്ത്യക്ക് വലിയ നേട്ടമാണ് ഇന്‍സാറ്റ്-3ഇയുടെ വിക്ഷേപണം. സപ്തംബര്‍ 28 ഞായറാഴ്ച പുലര്‍ച്ചെ ഫ്രഞ്ച് ഗയാനയില്‍ വച്ചാണ് ഇന്‍സാറ്റ്-3ഇ വിക്ഷേപിച്ചത്.

ഇന്‍സാറ്റ്-2ഡിടിക്ക് പകരമാണ് ഇന്‍സാറ്റ്-3ഇ. ഇന്‍സാറ്റ്-3ഇ വഹിച്ചു കൊണ്ട് ബഹിരാകാശത്തേക്ക് ഉയര്‍ന്ന ഏരിയന്‍-51 ലോഞ്ച് വെഹിക്കിളില്‍ യൂറോപ്യന്‍ സ്പേസ് കമ്മിഷന്‍ സ്മാര്‍ട്ട്-1 ക്രാഫ്റ്റും വിക്ഷേപിച്ചു.

ഇന്‍സാറ്റ്-3ഇ സപ്തംബര്‍ ആദ്യം വിക്ഷേപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ബഹിരാകാശ വാഹനത്തിലെ ചില ഘടകങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുകൊണ്ട് വിക്ഷേപണം വൈകുകയായിരുന്നു.

ഐ എസ് ആര്‍ ഒ ചെയര്‍മാനായി പദവി ഏറ്റെടുത്ത ശേഷം ഇന്‍സാറ്റ്3-ഇയുടെ വിജയകരമായ വിക്ഷേപണം മാധവന്‍നായര്‍ക്ക് അഭിമാനത്തിന്റെ വേളയായി.

ഇന്‍സാറ്റ്-3 ഉപഗ്രഹങ്ങളില്‍ അവസാനത്തേതാണ് ഞായറാഴ്ച വിക്ഷേപിച്ചത്. ഐ എസ് ആര്‍ ഒ ഉപഗ്രഹങ്ങളുടെ നാലാമത്തെ വിഭാഗത്തിന്റെ ജോലികള്‍ അടുത്തുതന്നെ തുടങ്ങും. പുതിയ ഉപഗ്രഹങ്ങളില്‍ നാല്എയും നാല് ബിയും സര്‍ക്കാരിന്റെ അംഗീകാരം നേടിക്കഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X