സര്‍ക്കാരിന്റെ മുഖം രക്ഷിയ്ക്കാന്‍ ഗാന്ധിസ്മാരകനിധി
തിരുവനന്തപുരം: മാറാട് പ്രശ്നത്തില്‍ സര്‍ക്കാരിന്റെയും മുസ്ലിംലീഗിന്റെയും ബിജെപിയുടെയും മുഖം രക്ഷിയ്ക്കാന്‍ ഗാന്ധിസ്മാരകനിധി. മാറാട് പ്രശ്നത്തില്‍ രമ്യമായ പരിഹാരം കാണാന്‍ ചര്‍ച്ചകള്‍ക്കായി ഒക്ടോബര്‍ ഒന്ന് ബുധനാഴ്ച സ്മാരകനിധി ചെയര്‍മാന്‍ ഗോപിനാഥന്‍നായര്‍ കോഴിക്കോട്ടേയ്ക്ക് തിരിച്ചു.
അദ്ദേഹം കോഴിക്കോട് മുസ്ലിംലീഗ് പ്രതിനിധികളുമായും മാറാട് അഭയാര്‍ത്ഥിക്യാമ്പിലെ കുടുംബങ്ങളുമായും ചര്‍ച്ച നടത്തും. പിന്നീട് അരയസമാജം പ്രവര്‍ത്തകരുമായും പുനരധിവാസം സംബന്ധിച്ച് ചര്‍ച്ച നടത്തും.
ഇരുവിഭാഗത്തേയും യോജിപ്പിയ്ക്കാനുള്ള ശ്രമമാണ് താന്‍ നടത്തുന്നതെന്ന് ഗോപിനാഥന്‍നായര്‍ കോഴിക്കോട്ടേയ്ക്ക് പുറപ്പെടുംമുമ്പ് വാര്‍ത്താലേഖകരോട് പറഞ്ഞു. പിടിവാശിയില്‍ നില്ക്കുന്ന ഇരുവിഭാഗത്തിന്റെയും മുഖം രക്ഷിയ്ക്കാനാണ് ശ്രമിയ്ക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ബലം പ്രയോഗിച്ച് മാറാട് പുനരധിവാസം നടത്തില്ല. അതേ സമയം മാറാട് കൂട്ടക്കൊലയില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം മാത്രം സിബിഐയെക്കൊണ്ട് അന്വേഷിപ്പിയ്ക്കും. ഇത്തരമൊരു ഫോര്‍മുലയെക്കുറിച്ചാണ് ചിന്തിയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications