കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരെ തുണയ്ക്കണം? ലീഗില്‍ ആശയക്കുഴപ്പം

  • By Staff
Google Oneindia Malayalam News

മലപ്പുറം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ഭരണരംഗത്തുണ്ടാക്കിയിരിക്കുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒരു തീരുമാനമെടുക്കാനാവാതെ ആശയക്കുഴപ്പത്തില്‍ പെട്ടിരിക്കുകയാണ് മുസ്ലിം ലീഗ് നേതൃത്വം.

കോണ്‍ഗ്രസിലെ ഇരുവിഭാഗവും മുസ്ലിം ലീഗ് നേതൃത്വവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കരുണാകരനെ പിന്തുണക്കണമെന്ന ഐ വിഭാഗത്തിന്റെ ആവശ്യത്തോടും നേതൃമാറ്റം ആവശ്യപ്പെടരുതെന്ന കരുണാകര വിരുദ്ധ പക്ഷത്തിന്റെ നിര്‍ദേശത്തോടും അനുകൂലമായ പ്രതികരണം മുസ്ലിം ലീഗ് നേതൃത്വത്തില്‍ നിന്നുണ്ടായിട്ടില്ല. യു ഡി എഫ് മന്ത്രിസഭയുടെ ഭാവി നിര്‍ണയിക്കുന്ന ഈ പ്രശ്നത്തില്‍ എന്ത് തീരുമാനമാണ് കൈകൊള്ളേണ്ടതെന്നതിനെ കുറിച്ച് ഒരു ധാരണയിലെത്താന്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുമായി നേരത്തെ ചര്‍ച്ച നടത്തിയിരിരുന്നു. ഇവര്‍ക്ക് പിന്നാലെ കരുണാകര പക്ഷത്തെയും കരുണാകര വിരുദ്ധ പക്ഷത്തെയും നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളിലും തങ്ങളെ കണ്ടു.

കരുണാകരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന് അറിയപ്പെടുന്ന സി. എല്‍. ആന്റോ കഴിഞ്ഞ ദിവസം തങ്ങളെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. തങ്ങളുമായി കൂടിക്കാഴ്ച നടത്താന്‍ ഐ ഗ്രൂപ്പില്‍ നിന്ന് ഒടുക്കം കൊഴിഞ്ഞുപോയ നേതാവ് എം. പി. ഗംഗാധരനുമെത്തി.

ആന്റണിക്കെതിരായ തീരുമാനം കൈകൊള്ളണമെന്ന അഭിപ്രായം മുസ്ലിം ലീഗിലെ ഒരു വിഭാഗത്തിനുണ്ട്. ആന്റണി സ്വീകരിക്കുന്ന മൃദുഹിന്ദുത്വ സമീപനവും അദ്ദേഹത്തിന്റെ ന്യൂനപക്ഷ പ്രസ്താവനയും അംഗീകരിക്കാന്‍ കഴിയാത്ത നേതാക്കളാണ് നേതൃമാറ്റത്തിന് ആവശ്യപ്പെടണമെന്ന അഭിപ്രായം മുന്നോട്ടുവയ്ക്കുന്നത്. വി എച്ച് പി നേതാവ് പ്രവിണ്‍ തൊഗാഡിയക്ക് കേരള സന്ദര്‍ശനത്തിന് അനുമതി നല്‍കിയതും ത്രിശൂല വിതരണം തടയാത്തതും ആന്റണിയുടെ ഹിന്ദു പ്രീണന തന്ത്രങ്ങളായാണ് അവര്‍ കാണുന്നത്. എന്നാല്‍ ആന്റണിയെ വിട്ട് കരുണാകരപക്ഷത്തേക്ക് ചായുന്നത് അത്ര സുരക്ഷിതമാണോ എന്ന സന്ദേഹമാണ് പാര്‍ട്ടിയിലെ മറ്റൊരു വിഭാഗത്തിനുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X