യുഎസിന്റെ ഇറാഖ് പ്രമേയം പാസായി
ന്യൂയോര്‍ക്ക്: ഇറാഖില്‍ ആഭ്യന്തരസുരക്ഷാസ്ഥിരത സ്ഥാപിയ്ക്കാന്‍ യുഎന്‍ രാജ്യാന്തരസേനയെ അയയ്ക്കുന്നത് സംബന്ധിച്ച് യുഎസ് ഐക്യരാഷ്ട്രസമിതിയില്‍ അവതരിപ്പിച്ച പ്രമേയം പാസായി.
ഇറാഖിന്റെ പുനര്‍നിര്‍മ്മാണത്തില്‍ രാജ്യാന്തരപങ്കാളിത്തം നല്കാനും ഈ പ്രമേയം സമ്മതിയ്ക്കുന്നു. പതിനഞ്ചംഗരക്ഷാസമിതി ഏകകണ്ഠമായാണ് പ്രമേയം അംഗീകരിച്ചത്.
നേരത്തെ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കാന്‍ റഷ്യ, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവര്‍ വിസമ്മതിച്ചതോടെ പ്രമേയത്തില്‍ യുഎസ് ചില ഭേദഗതികള്‍ വരുത്തി. ഇതോടെയാണ് റഷ്യയും ഫ്രാന്‍സും ജര്‍മ്മനിയും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. നേരത്തെ യുഎസ് ചൈനയുടെയും താല്ക്കാലിക അംഗങ്ങളായി പാകിസ്ഥാന്‍, അലുന എന്നീ അംഗങ്ങളുള്‍പ്പെടെ പ്രമേയം പാസാകാനുള്ള ഒമ്പതംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയിരുന്നു.
പ്രമേയം പാസായെങ്കിലും സേനയെ അയയ്ക്കാമെന്ന കാര്യത്തില്‍ റഷ്യയോ ജര്‍മ്മനിയോ ഫ്രാന്‍സോ ഉറപ്പുപറയുന്നില്ല.












Click it and Unblock the Notifications