മായാവതിയുടെ ഹര്‍ജി: നാളെ വിധി
ലഖ്നൊ: തന്റെ അറസ്റ് സ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി നല്‍കിയ റിട്ട്ഹര്‍ജിയിന്മേല്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൊ ബെഞ്ച് ഒക്ടോബര്‍ 22 ബുധനാഴ്ച വിധി പറയും.
താജ് ഹെറിറ്റേജ് കോറിഡോര്‍ കേസിലും കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലും പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിട്ട്ഹര്‍ജിയിന്മേലും ബുധനാഴ്ച വിധിയുണ്ടാവും. വിധി പറയുന്നത് ജസ്റിസുമാരായ ജെ. കെ. ഗുപ്ത, ഖെംകരന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
തങ്ങളുടെ അറസ്റ് സ്റേ ചെയ്യണമെന്നും പ്രഥമവിവര റിപ്പോര്‍ട്ടുകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മായാവതിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി. എല്‍. പുനിയ, മുന്‍ പരിസ്ഥിതി സെക്രട്ടറി വി. കെ. ഗുപ്ത എന്നിവര്‍ നല്‍കിയ റിട്ട് ഹര്‍ജികളിന്‍മേലുള്ള വിധിയും മാറ്റിവച്ചിട്ടുണ്ട്.