കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്റ്: മുരളി
കോഴിക്കോട്: കേരളത്തിലെ കോണ്‍ഗ്രസിലെ ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് കോണ്‍ഗ്രസ് ഹൈക്കമാന്റാണ് തീരുമാനമെടുക്കേണ്ടതെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന് പറഞ്ഞു.
പാര്‍ട്ടി എങ്ങനെ മുന്നോട്ടുപോവുമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണ്. തന്റെ പ്രവര്‍ത്തനശൈലി മാറ്റുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞെങ്കിലും നേതൃത്വം തന്നെ മാറേണ്ടത് ആവശ്യമാണെങ്കില്‍ അക്കാര്യത്തില്‍ ഉചിത തീരുമാനം കൈകൊള്ളേണ്ടത് എ ഐ സി സിയാണ്.
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ വളരെ ഗൗരവമുള്ളതാണ്. പ്രാഥമികമായ പ്രശ്നങ്ങളില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കാന്‍ ഇത് കാരണമായിട്ടുണ്ട്. ഏതായാലും ഉചിതമായ തീരുമാനം ഹൈക്കമാന്റിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്- മുരളി പറഞ്ഞു.