കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റ്: ചോപ്ര ഇന്ത്യയുടെ പരിഹാരം

  • By Staff
Google Oneindia Malayalam News

ദില്ലി: ഒടുവില്‍ ടെസ്റ് ക്രിക്കറ്റില്‍ ഓപ്പണിംഗ് പ്രശ്നത്തില്‍ ഇന്ത്യ പരിഹാരം കണ്ടെത്തിയിരിക്കുന്നു. അതാണ് ആകാശ് ചോപ്ര. ഇന്ത്യന്‍ ടീം ഉറ്റുനോക്കിക്കൊണ്ടിരുന്ന പരിഹാരമാണ് ചോപ്രയെന്ന് കഴിഞ്ഞ ദിവസം ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് പ്രഖ്യാപിച്ചിരുന്നു.

അടുത്ത ആസ്ത്രേല്യന്‍ പര്യടനത്തില്‍ ആകാശ് ചോപ്ര ഇന്ത്യയുടെ ബാറ്റിംഗിന് ഏറെ സമ്മാനിയ്ക്കുമെന്ന് കോച്ച് ജോണ്‍ റൈറ്റും പറയുന്നു. അന്തിമവിധിയെഴുതാന്‍ സമയമായിട്ടില്ലെങ്കിലും മൊഹാലിയില്‍ ന്യൂസിലാന്റിനെതിരെ പക്വതയോടെ ബാറ്റ് വീശുന്ന കളിക്കാരനെയാണ് ആകാശ് ചോപ്രയില്‍ കണ്ടത്. Akash Chopra ഇന്ത്യ-ന്യൂസിലാന്റ് ടെസ്റ് സീരീസില്‍ ആകാശ് ചോപ്ര രണ്ട് അര്‍ധസെഞ്ച്വറികള്‍ കണ്ടെത്തുകയും ചെയ്തു.

ഇന്ത്യയുടെ നിര്‍ണ്ണായകപ്രതിസന്ധിഘട്ടത്തില്‍ ആകാശ് ചോപ്ര രക്ഷകനാവുകയും ചെയ്തു. മൊഹാലി ടെസ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ ഒരുവശത്ത് സച്ചിനും ദ്രാവിഡും വീരേന്ദര്‍ സെവാഗും വീഴുമ്പോഴ ും ആകാശ് ചോപ്ര പകയ്ക്കാതെ പിടിച്ചുനിന്നു. ഒടുവില്‍ ലക്ഷ്മണുമായി ചേര്‍ന്ന് ഇന്ത്യയെ ഒരു വലിയ പരാജയത്തില്‍ നിന്ന് കരകയറ്റുകയും ചെയ്തു. അതായത് സമ്മര്‍ദ്ദഘട്ടത്തില്‍ ആത്മവീര്യം തകരാത്ത കളിക്കാരനാണെന്ന് മൊഹാലിയില്‍ ചോപ്ര തെളിയിക്കുകയായിരുന്നു.

ക്രിക്കറ്റ് മൈതാനത്തിലെ കളിയെന്നതിനേക്കാള്‍ മനസ്സിലെ കളിയാണെന്ന് ചോപ്രയ്ക്കറിയാം. അതുകൊണ്ടാണ് തന്റെ ദൗര്‍ബല്യമായ ഇടങ്ങളിലെല്ലാം ഫീല്‍ഡര്‍മാരെ അണിനിരത്തി ന്യൂസിലാന്റ് കെണിയൊരുക്കിയപ്പോഴും ചോപ്ര അതില്‍ വീണുപോകാഞ്ഞത്.

തനിക്ക് ഷോര്‍ട്ട് പിച്ച് പന്തുകള്‍ കളിയ്ക്കുന്നതില്‍ മിടുക്കില്ലെന്ന വിമര്‍ശനങ്ങളെ ചോപ്ര കാര്യമായെടുക്കുന്നില്ല. പക്ഷെ ഈ രണ്ട് ടെസ്റിലും ഷോര്‍ട്ട് പിച്ച് പന്തുകളുടെ മുന്നില്‍ താന്‍ പതറിയിട്ടില്ലെന്ന് ചോപ്ര പറയുന്നു.

Akash Chopra ഭാവിയില്‍ ഏകദിനത്തിലേക്ക് കൂടി കടന്നുവരാന്‍ ചോപ്ര ആഗ്രഹിയ്ക്കുന്നു. ടെസ്റും ഏകദിനവും രണ്ട് തരം ബാറ്റിംഗ് ശൈലിയാണ് ആവശ്യപ്പെടുന്നതെന്ന് ചോപ്രയ്ക്കറിയാം. വൈകാതെ ഏകദിനത്തിന് യോജിച്ച വിധത്തില്‍ ബാറ്റ് വീശാന്‍ താന്‍ പഠിയ്ക്കുമെന്ന് തന്നെ ചോപ്ര പറയുന്നു.

എന്തായാലും ഡിസംബര്‍-ജനവരി മാസങ്ങളില്‍ ആസ്ത്രേല്യയില്‍ നടക്കുന്ന നാല് ടെസ്റ് പരമ്പരകള്‍ ചോപ്രയുടെ വിധിയെഴുത്താകും. പലപ്പോഴും ഇന്ത്യന്‍ മൈതാനങ്ങളില്‍ തിളങ്ങിയിട്ടുള്ള കളിക്കാര്‍ വിദേശങ്ങളില്‍ തലകുത്തി വീഴുന്ന ചരിത്രം ക്രിക്കറ്റില്‍ എത്രയോ കണ്ടിട്ടുള്ളതാണ്. ചോപ്ര അതിന് അപവാദമാകുമെന്ന് മാത്രമേ അറിയേണ്ടതുള്ളൂ.

ഉത്തര്‍പ്രദേശില്‍ ആഗ്രയില്‍ 1977ലാണ് ചോപ്രയുടെ ജനനം. ദില്ലിയ്ക്ക് വേണ്ടി രഞ്ജിട്രോഫിയില്‍ കളിച്ച ചോപ്ര ഒട്ടേറെ തവണ തിളങ്ങിയിട്ടുണ്ട്. ഇന്ത്യ എ ടീമിന് വേണ്ടി കളിച്ച മത്സരങ്ങളിലെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട് ചോപ്ര.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X