കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രപ്രസാദ് അന്തരിച്ചു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ചലച്ചിത്ര നടനും സാഹിത്യ നിരൂപകനുമായ നരേന്ദ്രപ്രസാദ് (57) അന്തരിച്ചു. കോഴിക്കോട് പി.വി.എസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. അന്‍സാര്‍ കലാഭവന്‍ സംവിധാനം ചെയ്യുന്ന വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട് എന്ന സിനിമയില്‍ അഭിനയിച്ചു വരികയായിരുന്നു അദ്ദേഹം. സംസ്കാരം സ്വദേശമായ മാവേലിക്കരയില്‍ നടക്കും. ഭാര്യ നന്ദ. മക്കള്‍: ദീപ, ദിവ്യ.

മലയാള സാഹിത്യത്തിലെ ആധുനിക നിരൂപകരില്‍ ഒരാളായിരുന്ന നരേന്ദ്രപ്രസാദ് കോളജ് അധ്യാപകനായി ജോലി ചെയ്തതിന് ശേഷമാണ് സിനിമാരംഗത്തെത്തിയത്. നാടകങ്ങളും നിരൂപണഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. കെ. പി. അപ്പന്‍, വി. രാജകൃഷ്ണന്‍ തുടങ്ങിയ പ്രമുഖരോടൊപ്പം മലയാളത്തിലെ ആധുനിക സാഹിത്യത്തിന്റെ നിരൂപണത്തിലൂടെയാണ് നരേന്ദ്രപ്രസാദ് ശ്രദ്ധേയനാവുന്നത്.

സ്വതസിദ്ധമായ ശൈലിയിലൂടെയാണ് നരേന്ദ്രപ്രസാദ് അഭിനയരംഗത്ത് ശ്രദ്ധ നേടുന്നത്. ഒട്ടേറെ വില്ലന്‍ വേഷങ്ങള്‍ അദ്ദേഹം അവിസ്മരണീയമാക്കി. ഏകലവ്യന്‍, പൈതൃകം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം തന്റേതായ ശൈലിയില്‍ അഭിനയരംഗത്ത് മുദ്ര പതിപ്പിച്ചു.

1946 ഡിസംബര്‍ 26നാണ് നരേന്ദ്രപ്രസാദ് ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, കോട്ടയം ഗവ. കോളജ് തുടങ്ങിയ കോളജുകളില്‍ ഇംഗ്ലീഷ് പ്രഫസറായിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടറായും പ്രവര്‍ത്തിച്ചു.

നാട്യഗൃഹം എന്ന നാടകസംഘം സ്ഥാപിച്ച് നാടകങ്ങള്‍ അവതരിപ്പിച്ചു. ഭാവുകത്വം മാറുന്നു, നിഷേധികളെ മനസ്സിലാക്കുക, ആധുനികതയുടെ മദ്ധ്യാഹ്നംജാതി പറഞ്ഞാലെന്ത് തുടങ്ങിയവയാണ് കൃതികള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X