കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്രാഹ്മണര്‍ക്കും താന്ത്രികവിദ്യാ പരിശീലനം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിവിധ ജാതികളില്‍ പെട്ട നൂറോളം പേര്‍ പൂജൂരികളായി പരിശീലനം നേടി. ആചാര്യന്മാരുടെയും വേദപണ്ഡിതരുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്.

ഇതിനോടൊപ്പം തന്നെ അബ്രാഹ്മണര്‍ക്കും പൂജാകര്‍മ്മങ്ങള്‍ ചെയ്യാമെന്ന് പ്രഖ്യാപിയ്ക്കുന്ന തന്ത്രപ്രവേശന വിളംബരവും നടന്നു. പണ്ട് നടന്ന ക്ഷേത്ര പ്രവേശന വിളംബരത്തിന് സമാനമായ സാമൂഹ്യ പ്രധാന്യമുള്ളതാണ് ഈ വിളംബരമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ചങ്ങനാശ്ശേരി തുരുത്തി പുതുമന തന്ത്രവിദ്യാലയമാണ് തന്ത്രപ്രവേശന വിളംബരത്തിന് നേതൃത്വം നല്കിയത്. വിവാദങ്ങള്‍ ഉണ്ടായിട്ടും ദേവസ്വം ബോര്‍ഡ് കമ്മീഷണറും വിഷ്ണുനാരായണന്‍ നമ്പൂതിരിയുമടക്കമുള്ളവര്‍ വിളംബരത്തില്‍ പങ്കെടുത്തു.

നവംബര്‍ 12 രാവിലെ അഞ്ച് മണിക്ക് ഗണപതി ഹോമത്തോടെയാണ് തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയിലെ തീര്‍ത്ഥപാദമണ്ഡപത്തിലാണ് തന്ത്ര പ്രവേശന വിളംബരത്തിന്റെ ചടങ്ങുകള്‍ തുടങ്ങിയത്.

എട്ടേകാലോടെ വിവിധ ജാതികളിലുള്ള 40 യുവാക്കള്‍ മന്ത്രാക്ഷരങ്ങള്‍ ഉരുവിട്ട് പൂജാവിധികള്‍ക്കായി ആചാരപ്രകാരം നിലവിളക്കിന് മുന്നിലെത്തി. പൂജകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ശേഷം തന്ത്രരത്നം പുതുമന മഹേശ്വരന്‍ നമ്പൂതിരിയുടെയും ഈശ്വരന്‍ നമ്പൂതിരിയുടെയും നേതൃത്വത്തില്‍ ആചാര്യവരണത്തോടെ യുവാക്കള്‍ പൂജാരികളായി. ഈ ചടങ്ങിന് നൂറുകണക്കിന് ആളുകള്‍ സാക്ഷികളായി.

പിന്നീട് തന്ത്രപ്രവേശന വിളംബരം നടത്തി. ഇനി മേല്‍ജാതി- മത-ലിംഗഭേദങ്ങള്‍ താന്ത്രികവിദ്യയില്‍ തടസ്സമാകരുത് എന്നായിരുന്നു പ്രഖ്യാപനം. ചടങ്ങില്‍ ശങ്കരന്‍ നമ്പൂതിരി അധ്യക്ഷനായിരുന്നു.

ചരിത്രം ചുവടുമാറിയ മംഗളമുഹൂര്‍ത്തമാണിതെന്ന് വിളംബര പ്രഖ്യാപനച്ചടങ്ങില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി പറഞ്ഞു. ഹിന്ദുമതത്തില്‍ പതിറ്റാണ്ടുകളായി നിലനില്ക്കുന്ന കളങ്കമാണ് അവസാനിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X