പ്രശ്നം പരിഹരിയ്ക്കാന്‍ തുണയ്ക്കാം: മുരളി
കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ആന്റണി ഒരു നിര്‍ദ്ദേശം വച്ചാല്‍ അതിനോട് സഹകരിയ്ക്കാന്‍ തയ്യാറാണെന്ന് കെ പി സി സി പ്രസിഡണ്ട് കെ. മുരളീധരന്‍ പറഞ്ഞു.
പ്രശ്നം പരിഹരിയ്ക്കേണ്ടത് ഹൈകമാണ്ടാണ്. എന്നാല്‍ അതിനായി മുഖ്യമന്ത്രി ശ്രമം തുടങ്ങിയാലും മതിയാവും. ദിവസം കഴിയുന്തോറും പ്രശ്നം കൂടുതല്‍ വഷളായികൊണ്ടിരിയ്ക്കുകയാണ്. പാര്‍ട്ടിയില്‍ വിള്ളല്‍ കൂടുകയാണ്.
പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ഡിസംബര്‍ ഒന്നുവരെ കാത്തിരിയ്ക്കാന്‍ ഐ വിഭാഗം തയ്യാറാണോ എന്ന് ചോദ്യത്തിന് കെ പി സി സി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ താന്‍ ഹൈകമാണ്ടിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിയ്ക്കാന്‍ ബാദ്ധ്യസ്ഥനാണെന്നായിരുന്നു മുരളിയുടെ മറുപടി.
അതിന് മുമ്പ് പ്രശ്നത്തിന് പരിഹാരം കാണുകയാണ് ഹൈകമാണ്ട് ചെയ്യേണ്ടത്. ഡിസംബര്‍ ഒന്നിന് തിരഞ്ഞെടുപ്പ് കഴിയുമെങ്കിലും അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് അതിന് ശേഷവും ഹൈകമാണ്ടിന് തിരക്ക് ഉണ്ടാവും.
പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ശ്രമം നടത്തേണ്ട മുഖ്യമന്ത്രി അതിന് തുനിയുന്നില്ലെന്ന് മാത്രമല്ല അത് വഷളാക്കാന്‍ വേണ്ടതൊക്കെ ചെയ്യുന്നുമുണ്ട്. 19 ന് റാലി നടത്തി എന്നതുകൊണ്ട് പാര്‍ടി പിളരുമെന്ന് അര്‍ത്ഥമില്ലെന്നും മുരളി പറഞ്ഞു.