കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളത്തിലെ ആദ്യത്തെ ബൈബിള്‍ സിഡി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മലയാളത്തിലെ ആദ്യത്തെ ബൈബിള്‍ സിഡി പുറത്തിറങ്ങുന്നു. ബ്രദര്‍ ഡോ. മാത്യൂസ് വര്‍ഗീസാണ് സിഡി രൂപത്തിലാക്കുന്നതിനായി ബൈബിള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്.

ബൈബിളിലെ ഏത് ഭാഗവും അദ്ധ്യായവും പുസ്തകവും എളുപ്പത്തില്‍ തിരഞ്ഞു കണ്ടുപിടിക്കാവുന്ന വിധത്തിലാണ് സിഡി ഒരുക്കിയിരിക്കുന്നത്. ബൈബിള്‍ സര്‍ച്ച്, വേഡ് സര്‍ച്ച് എന്നിവ ഇതിനായി ഉപയോഗിക്കാം. ബൈബിളിലെ ഏത് വാക്കും വേഡ് സര്‍ച്ചിലൂടെ തിരയാം.

പുതിയ വേദപുസ്തകത്തിലെയും പഴയ വേദപുസ്തകത്തിലെയും 66 പുസ്തകങ്ങളിലെ 1289 അധ്യായങ്ങളിലെ 31,173 ഖണ്ഡങ്ങള്‍ രണ്ടായിരത്തോളം തലവാചകങ്ങളിലായി സിഡിയില്‍ ചേര്‍ത്തിട്ടുണ്ട്. ബൈബിളിലെ അമ്പതോളം സുപ്രധാന വസ്തുതകള്‍ ഒറ്റ നോട്ടത്തില്‍ എന്ന വിഭാഗത്തിലായി ഉള്‍പ്പെടുത്തിയിരിക്കുന്നു. യേശു ക്രിസ്തു പറഞ്ഞ ദൃഷ്ടാന്ത കഥകളുടെ വിഭാഗം വേറെയുണ്ട്. ക്രിസ്തു ചെയ്ത അത്ഭുതകൃത്യങ്ങള്‍ കാലാനുസൃതമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബൈബിള്‍ സംഭവങ്ങള്‍ ചിത്രീകരിക്കുന്ന 50 ലോകപ്രശസ്ത ചിത്രങ്ങളും സിഡിയിലുണ്ട്.

ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്നതിനായി 14 വര്‍ഷമെടുത്തുവെന്ന് ഡോ. മാത്യൂസ് വര്‍ഗീസ് പറഞ്ഞു. സിഡി രൂപത്തിലാക്കുന്നതിന് രണ്ടര വര്‍ഷം കൂടി വേണ്ടിവന്നു.മാത്യൂസ് വര്‍ഗീസ് എഴുതിയ 25 കവിതകളുമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X