കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണ പരിഷ്കാര പദ്ധതിയ്ക്ക് മന്ത്രിസഭാ അംഗീകാരം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഏഷ്യന്‍ ബാങ്കിന്റെ വായ്പ കിട്ടാനായി കേരളത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ഭരണ പരിഷ്കാര പദ്ധതിയ്ക്ക് മന്ത്രിസഭാ യോഗം അനുമതി നല്‍കി. നവംബര്‍ 24 തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ അനുമതി നല്‍കിയത്.

ഭരണത്തിലും മറ്റും കാര്യമായ മാറ്റങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിയ്ക്കുന്നതാണ് ഈ പദ്ധതി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍, ജന പ്രതിനിധികള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കുന്നതും മികച്ച ഫലം ഉറപ്പാക്കുന്നതുമാണ് ഈ പരിഷ്കാര പദ്ധതികള്‍.

ഭരണ പരിഷ്കാര പദ്ധതിയുടെ പ്രധാന ഭാഗമായ സര്‍വീസ് ഡലിവരി പ്രോജക്ടിനും മന്ത്രിസഭ അനുമതി നല്‍കി. പാവപ്പെട്ടവര്‍ക്കുള്ള സേവന പദ്ധതികള്‍ കൂടുതല്‍ മികച്ച രീതിയിലും ഫലം അവര്‍ക്ക് പൂര്‍ണമായും കിട്ടുന്ന രീതിയിലും നടപ്പാക്കുന്നതാണ് ഈ പദ്ധതി.

സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ്, രജിസ്റര്‍ കച്ചേരികള്‍, പൊലീസ് സ്റേഷനുകള്‍, ആഭ്യന്തര വകുപ്പ്, വൊക്കേഷണല്‍ ഉള്‍പ്പടെ ഉള്ള സ്കൂളുകള്‍, വൃദ്ധ സദനങ്ങള്‍, പൊതു ഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങലിലാണ് ഈ പദ്ധതി ആദ്യമായി നടപ്പാക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X