കേരളത്തിലും വ്യാജമുദ്രപ്പത്രം
കാസര്‍കോട്: കര്‍ണ്ണാടകയിലും മുംബൈയിലും നടന്ന വ്യാജമുദ്രപ്പത്രക്കേസിന്റെ തുടര്‍ച്ച കേരളത്തിലും ഉണ്ടായെന്ന സംശയം ബലപ്പെടുന്നു. ഇത് സംബന്ധിച്ച് രജിസ്ട്രേഷന്‍ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കേരളത്തില്‍ അശോകചക്രത്തിന്പകരം അശോകസ്തംഭത്തിന്റെ വാട്ടര്‍മാര്‍ക്കുള്ള 5,000 രൂപയുടെ മുദ്രപ്പത്രമാണ് കുറെക്കാലമായി ഉപയോഗിക്കുന്നത്. ഈ മുദ്രപ്പത്രം പല സബ് ട്രഷറികളിലും ഇപ്പോഴും സ്റോക്കുണ്ട്. ഇത് വ്യാജനാണോ എന്ന കാര്യം പരിശോധിച്ചുവരികയാണ്.
മുദ്രപ്പത്രത്തില്‍ സംശയം തോന്നിയാല്‍ അത് ഉപയോഗിച്ചയാളിന്റെ പേര്, സ്റാമ്പ് വെണ്ടറുടെ പേര്, നമ്പര്‍, ട്രഷറി തുടങ്ങിയ വിവരങ്ങള്‍ക്ക് പ്രത്യേകം രജിസ്റര്‍ സൂക്ഷിയ്ക്കുന്നതിനും ജില്ലാ രജിസ്ട്രാര്‍ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്.
നവമ്പര്‍ 28ന് തിരുവനന്തപുരത്ത് രജിസ്ട്രേഷന്‍ വകുപ്പ്മന്ത്രി, സെക്രട്ടറി, രജിസ്ട്രേഷന്‍ ഐജി, ജില്ലാ രജിസ്ട്രാര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് കേരളത്തിലും വ്യാജമുദ്രപ്പത്രം ഇറക്കിയതായ സംശയം ഉയര്‍ന്നത്.