നവ്യയ്ക്കെതിരായ വിലക്ക് പിന്‍വലിച്ചു

Subscribe to Oneindia Malayalam

കൊച്ചി: നടി നവ്യനായര്‍ക്കെതിരെ ഫിലിം ചേംബര്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. കൊച്ചിയില്‍ ഡിസംബര്‍ 12 വെള്ളിയാഴ്ച നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്.

ഫിലിം ചേംബര്‍, അമ്മ, മാക്ട, വിതരണക്കാരുടെ സംഘടന എന്നിവയുടെ പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഒത്തുതീര്‍പ്പ് ഫോര്‍മുലയനുസരിച്ച് നവ്യാനായര്‍ പട്ടണത്തില്‍ സുന്ദരന്‍ എന്ന സിനിമയുടെ ഡബിംഗുമായി സഹകരിക്കും. ഈ സിനിമയുടെ നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീറുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് നവ്യ ഡബിംഗില്‍ നിന്നും വിട്ടുനിന്നതാണ് വിലക്കിന് കാരണമായത്.

പ്രതിഫലത്തെക്കുറിച്ചുള്ള തര്‍ക്കമാണ് നവ്യ നിര്‍മ്മാതാവ് ബഷീറുമായി ഇടയാന്‍ കാരണമായത്. കരാറില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ പ്രതിഫലത്തുക നവ്യാനായര്‍ ആവശ്യപ്പെട്ടതായാണ് ലിബര്‍ട്ടി ബഷീര്‍ ഫിലിം ചേംബറില്‍ പരാതിപ്പെട്ടത്.

മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മ പ്രശ്നത്തില്‍ നവ്യയ്ക്കൊപ്പമായിരുന്നു.

Please Wait while comments are loading...