കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
നരസിംഹറാവുവിനെ കുറ്റവിമുക്തനാക്കി
ദില്ലി: ഒരു ലക്ഷം ഡോളറിന്റെ വഞ്ചനാ കേസില്‍ മുന്‍ പ്രധാനമന്ത്രി പി. വി. നരസിംഹറാവുവിനെയും ചന്ദ്രസ്വാമിയെയും ദില്ലിയിലെ കോടതി കുറ്റവിമുക്തരാക്കി.
1993ല്‍ വിദേശകാര്യമന്ത്രിയായിരുന്നപ്പോള്‍ ചന്ദ്രസ്വാമിയുമായി ചേര്‍ന്ന് വിദേശ ഇന്ത്യക്കാരനായ ബിസിനസ്മാനായ ലഘുഭായ് പഥകിനെ വഞ്ചിക്കുന്നതിന് ഗൂഢാലോചന തടത്തിയെന്നാണ് കേസ്. 1987ലാണ് റാവുവിനും ചന്ദ്രസ്വാമിയ്ക്കും അദ്ദേഹത്തിന്റെ സഹായിയായ മാമാജി എന്ന കൈലാസ് നാഥ് അഗര്‍വാളിനുമെതിരെ ലഘുഭായ് പഥക് പരാതി നല്‍കിയത്.
റാവുവിനെതിരെ കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന അവസാനത്തെ കേസാണിത്. നേരത്തെ സെന്റ് കിറ്റ്സ് കേസിലും ജെഎംഎം കോഴ കേസിലും റാവുവിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
കേസില്‍ ലഘ്ഭായ് പഥകിന്റെ തെളിവുകള്‍ വിശ്വസനീയമല്ലെന്നും പരസ്പരവൈരുധ്യമുള്ളതാണെന്നും പ്രത്യേക കോടതി ജഡ്ജി വ്യക്തമാക്കി.