കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടുതല്‍ ബി.എഡ്. കോളേജ് അനുവദിച്ചത് തടഞ്ഞു

  • By Staff
Google Oneindia Malayalam News

കൊച്ചി: മന്ത്രിസഭ അനുവദിയ്ക്കാതെ വിദ്യാഭ്യാസ മന്ത്രി അനുവദിച്ച 21 സ്വാശ്രയ ബി.എഡ് കോളേജുകളുടെ അനുമതി പരിശോധിയ്ക്കാന്‍ കോടതി.

സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ഈ അപേക്ഷകള്‍ പരിശോധിച്ച് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്‍ (എന്‍.സി.ടി.ഇ) നടപടികള്‍ എടുക്കുന്നത് ഹൈക്കോടതി ചൊവാഴ്ച തടഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ ദുരുദ്ദേശ്യവും അഴിമതിയും ആരോപിച്ച് നെയ്യാറ്റിന്‍കരയിലെ ലാസര്‍ നാടാര്‍ എജുക്കേഷന്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എല്‍. ദൈവദാനം നല്‍കിയ ഹര്‍ജിയിലാണ് ജസ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ സ്റേ ഉത്തരവ്.

2004 ജനുവരി ഒന്നാം തീയതി 75 ബി.എഡ് കോളേജുകള്‍ക്ക് മാത്രമാണ് മന്ത്രിസഭ അനുമതി നല്‍കിയത്. എന്നാല്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് ശേഷം നാടകീയമായി നടന്ന രാഷ്ട്രീയ ചരടുവലികളിലൂടെയാണ് 21 കോളേജുകള്‍ കൂടി അധികമായി ചേര്‍ത്ത് എന്‍സിടിഇക്ക് ലിസ്റ് നല്‍കിയത്. കോളേജുകള്‍ പ്രവര്‍ത്തിക്കാന്‍ എന്‍സിടിഇയുടെ അംഗീകാരം വേണം.

2003 ഏപ്രില്‍ 8-ാം തീയതിയിലെ ഹൈക്കോടതി വിധി അനുസരിച്ച് എന്‍സിടിഇയുടെ മുന്‍കൂട്ടിയുള്ള അനുമതി ഇല്ലാതെ പുതിയ കോളേജുകള്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുകയോ അധ്യാപക-അധ്യാപകേതര നിയമനങ്ങള്‍ നടത്തുകയോ ചെയ്താല്‍ കോടതി അലക്ഷ്യത്തിനുള്ള നടപടികള്‍ക്ക് വിധേയമാകുമെന്ന് ജസ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോളേജുകളുടെ സംസ്ഥാനതലത്തിലുള്ള റാങ്ക് ലിസ്റ് എന്‍സിടിഇക്ക് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. അതിനാല്‍ അനുവദിക്കപ്പെട്ട 75 കോളേജുകള്‍ക്ക് ശേഷം അധികമായി നല്‍കിയ 21 എണ്ണം ഏതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കാതെ എന്‍സിടിഇക്ക് തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണ്.

മന്ത്രിസഭാ യോഗത്തിനുശേഷം ഉച്ചയ്ക്ക് 12നും 3.30നും ഇടയിലുള്ള സമയത്താണ് 21 കോളേജുകള്‍ കൂടി ലിസ്റില്‍ ബന്ധപ്പെട്ട അധികൃതര്‍ തിരുകിക്കയറ്റിയതെന്നുംഈ നിയമവിരുദ്ധമായ നടപടി അന്വേഷിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട ഫയലുകള്‍ കോടതി വിളിച്ചുവരുത്തുക, എന്തുകൊണ്ട് ഹര്‍ജിക്കാരന്റെ അപേക്ഷ നിരസിച്ചു തുടങ്ങിയ കാര്യങ്ങള്‍ കൂടി അന്വേഷിക്കണം. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ക്രമക്കേടിനും തിരിമറികള്‍ക്കും പിന്നിലെന്ന് ഹര്‍ജിയില്‍ ആരോപിച്ചു.

കോളേജുകള്‍ തിരഞ്ഞെടുക്കുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങളെക്കുറിച്ച് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത് ഗൗരവപ്പെട്ട ആരോപണങ്ങള്‍ ആണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കോളേജുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, തിരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങള്‍ എന്നിവ സംബന്ധിച്ച് സര്‍ക്കാരും വിദഗ്ദ്ധസമിതിയുടെ കണ്‍വീനറും വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ് നല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X