കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് സഭ എതിര്
തൃശൂര്‍: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് സഭ എതിരാണെന്ന് കത്തോലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഒഫ് ഇന്ത്യ (സിബിസിഐ)യുടെ ചെയര്മാന് ആര്‍ച്ച് ബിഷപ്പ് സിറില്‍ മാര്‍ ബസേലിയോസ് പറഞ്ഞു.
നിര്‍ബന്ധിതമായി നടത്തുന്നത് മതപരിവര്‍ത്തനമല്ല. വിവേചനബുദ്ധി ഉപയോഗിച്ചാണ് മതപരിവര്‍ത്തനം നടത്തേണ്ടത് - അദ്ദേഹം പറഞ്ഞു.
ജനവരി ഏഴ് ബുധനാഴ്ച തുടങ്ങുന്ന സിബിസിഐ ജനറല്‍ ബോഡി യോഗത്തിലെ പരിപാടികളെ കുറിച്ച് അറിയിക്കുന്നതിന് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്. സഭയും സാമൂഹിക വിനിമയവും എന്നതാണ് സമ്മേളനത്തിന്റെ വിഷയം.