കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ജനാധിപത്യ മുന്നണി പ്രകടന പത്രിക പുറത്തിറക്കി

  • By Staff
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി അതല്‍ ബിഹാരി വാജ്പേയി ദേശീയ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി. അതിവേഗ വികസനവും നല്ല ഭരണവും ആണ് പ്രകടന പത്രികയിലെ കാതലായ ആശയം.

പുതിയ ഇന്ത്യ കെട്ടിപ്പടുക്കുകയും അതിലൂടെ ഇന്ത്യയെ ഒരു വന്‍ ശക്തി ആക്കുകയുമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ ദേശീയ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയില്‍ ബി.ജെ.പിയുടെ ആശയങ്ങള്‍ കൂടുതലാണ്. ഗോ സംരക്ഷണം, അയോദ്ധ്യ എന്നിവ ഈ പ്രകടന പത്രികയില്‍ വിഷയങ്ങളായിട്ടുണ്ട്.

പ്രകടന പത്രികയിലെ പ്രധാന വിഷയങ്ങള്‍

  • സ്വതവേ ഭാരതത്തില്‍ തന്നെ ജനിച്ച ഭാരതീയര്‍ക്ക് മാത്രം രാജ്യത്തെ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിയ്ക്കാന്‍ കഴിയുന്ന രീതിയില്‍ നിയമം കൊണ്ടുവരും.

  • അയോദ്ധ്യ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിയ്ക്കും.

  • 2004 ഫെബ്രുവരിയില്‍ ഇസ്ലാമാബാദില്‍ ഇറക്കിയ സംയുക്ത രേഖ അനുസരിച്ച് ജമ്മു കശ്മീര്‍ ഉള്‍പ്പടെ പാകിസ്ഥാനുമായുള്ള എല്ലാ പ്രശ്നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കും.

  • മുന്നോക്ക ജാതിയിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തും.

  • പാര്‍മെന്റിന്റെ ആദ്യ സമ്മേളനത്തില്‍ തന്നെ വനിതാ സംവരണ ബില്‍ അവതരിപ്പിയ്ക്കും.

  • ഗോ സംരക്ഷണത്തിനായി കേന്ദ്ര നിയമം കൊണ്ടുവരും.

  • രണ്ട് കുട്ടികള്‍ മാത്രമുള്ളവര്‍ക്കും പെണ്‍കുട്ടികള്‍ ഉള്ളവര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ നടപ്പാക്കും. രണ്ട് കുട്ടികള്‍ എന്നത് നിര്‍ബന്ധിതമാക്കില്ല. എന്നാല്‍ രണ്ട് കുട്ടികള്‍ മാത്രം ഉള്ളത് വരുന്ന എല്ലാ തിരഞ്ഞെടുപ്പുകളില്‍ മത്സരിയ്ക്കാനുള്ള ഒരു യോഗ്യതയായി കണക്കാക്കും.

  • പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതിന് സ്വകാര്യ പരിശീലന, പഠന, തൊഴില്‍ ദായക സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍ ആനുകൂല്യങ്ങള്‍ നല്‍കും.

  • പ്രതിരോധ ആധുനീകരണത്തിനായി 25,000 കോടി രൂപയുടെ നിധി പ്രാവര്‍ത്തികമാക്കും.

    പ്രധാനമന്ത്രി വാജ്പേയിയോടൊപ്പം ധനകാര്യമന്ത്രി ജസ്വന്ത് സിഹ്, ആരോഗ്യവകുപ്പ് മന്ത്രി സുഷമാ സ്വരാജ്, ബി.ജെ.പി. ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്‍, ഐ.എഫ്.ഡി.പി. നേതാവും കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്, നാഷണലിസ്റ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, അകാലി ദള്‍ നേതാവ് പ്രകാശ് സിഹ് യാദവ്, ജനതാദള്‍ (യുണൈറ്റഡ്) നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X