കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടു ടണ്‍ കണിക്കൊന്ന കൊണ്ട് ഗള്‍ഫിലും വിഷു

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ എല്ലാപേരും വിഷു ആഘോഷിയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ കേരളത്തില്‍ നിന്ന് എത്തുന്ന നാടന്‍ സാധനങ്ങള്‍ കൊണ്ട് വിഷു ആഘോഷിയ്ക്കാന്‍ തയ്യാറെടുക്കുകയാണ് ഗള്‍ഫിലെ മലയാളികള്‍.

കൊച്ചി വിമാനത്താവളത്തില്‍ നിന്ന് മാത്രം കഴിഞ്ഞ നാലുദിവസങ്ങളിലായി ഗള്‍ഫിലേക്ക് 120 ടണ്‍ പച്ചക്കറി കയറ്റി അയച്ചു. കയറ്റി അയച്ച പച്ചക്കറിയില്‍ പ്രധാനം സ്വര്‍ണ്ണ നിറമുള്ള കണി വെള്ളരി തന്നെ. രണ്ടു ടണ്‍ കണിക്കൊന്നപ്പൂവും. കണി ഒരുക്കുന്നതിന് ആവശ്യമുള്ള മറ്റ് പച്ചക്കറികളും ഗള്‍ഫിലേയ്ക്ക് കയറ്റി അയച്ചിട്ടുണ്ട്.

ഇതിന് പുറമേ വിഷു സദ്യയ്ക്ക് ആവശ്യമുള്ള പഴങ്ങളും കായ വറുത്തതും ഗള്‍ഫിലേയ്ക്ക് കയറ്റി അയച്ചിട്ടുണ്ട്. ഈ സാധനങ്ങള്‍ കയറ്റി അയയ്ക്കുന്നത് പതിവാണെങ്കിലും വിഷു പ്രമാണിച്ച് കയറ്റുമതി കൂടിയിട്ടുണ്ടെന്ന് വിമാനത്താവള അധികൃതരും കയറ്റുമതിക്കാരും സമ്മതിയ്ക്കുന്നു.

ഏപ്രില്‍ 12 തിങ്കളാഴ്ചഎയര്‍ ഇന്ത്യയുടെദുബായ് വിമാനത്തില്‍ മാത്രം 17 ടണ്‍ പച്ചക്കറി കയറ്റിഅയച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി 75ഓളം ടണ്‍ പച്ചക്കറിയാണ് ഗള്‍ഫിലെത്തിയത്. ദുബായ്, ഷാര്‍ജ, മസ്ക്കറ്റ്, ദോഹ, റിയാദ്, അബുദാബി തുടങ്ങിയ ഇടങ്ങളിലേക്കാണ് പച്ചക്കറി അധികവും കയറിപ്പോയത്. യു.കെ.യിലേക്ക് അഞ്ചു ടണ്‍ പച്ചക്കറി കയറ്റിഅയച്ചിട്ടുണ്ട്. സാധാരണദിവസങ്ങളില്‍ പത്തില്‍ താഴെ ടണ്‍ പച്ചക്കറി മാത്രമേ ഗള്‍ഫിലേക്ക് കയറ്റിഅയക്കാറുള്ളു. വിഷുവിനോടനുബന്ധിച്ച് പച്ചക്കറി കൂടുതല്‍ കയറ്റിഅയച്ചതുവഴി കൂടുതല്‍ വിദേശനാണ്യം നേടാനായി. വിഷുവിനോടനുബന്ധിച്ച് ഏറെ തിരക്ക് അനുഭവപ്പെട്ടതിനാല്‍ വിമാനത്താവളക്കമ്പനി കാര്‍ഗോ വിഭാഗത്തില്‍ 10 ജീവനക്കാരെ പ്രത്യേകമായി നിയമിച്ചിരുന്നു.

കോയമ്പത്തൂരില്‍ നിന്നും കൊണ്ടുവരുന്ന പച്ചക്കറികളാണ് അധികവും ഗള്‍ഫിലേക്ക് അയയ്ക്കുന്നത്. നാടന്‍ പച്ചക്കറി വിരളമായേ എത്തുന്നുള്ളു. തൃശ്ശൂര്‍ ഭാഗത്തുനിന്നുമാണ് നാടന്‍ അധികവും എത്തുന്നത്. നാടന്‍ ഉല്‍പന്നങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലെങ്കിലും ഡിമാന്റിനനുസരിച്ച് പച്ചക്കറി കയറ്റി അയക്കാന്‍ കഴിയുന്നില്ല. അതിനാലാണ് പച്ചക്കറി കയറ്റുമതിഏജന്‍സികള്‍ കോയമ്പത്തൂര്‍ ചന്തയെ ആശ്രയിക്കുന്നത്. അവിടെ വിലയും കുറവാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X