കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോളിംഗ് 50-55 ശതമാനം, എട്ട് മരണം

  • By Staff
Google Oneindia Malayalam News

ദില്ലി: ലോക്സഭയിലേയ്ക്കുള്ള രണ്ടാം ഘട്ട പോളിംഗ് ശതമാനം ആദ്യ കണക്കുകള്‍ അനുസരിച്ച് 50-55 ശതമാനമാണ്. ഇത് അവസാന കണക്കായി കരുതാനാവില്ല. തിരഞ്ഞെടുപ്പ് അവസാനിച്ചപ്പോഴുള്ള ആദ്യ കണക്കുകളാണിത്. ശരിയായ കണക്ക് ലഭ്യമാവാന്‍ കൂടുതല്‍ സമയം എടുക്കും.

വിവിധ സ്ഥലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് അക്രമങ്ങളില്‍ എട്ട് പേരാണ് മരിച്ചത്. ഇതില്‍ ഒരു പോളിംഗ് മജിസ്ട്രേട്ടും രണ്ട് സുരക്ഷാ ഉദ്വോഗസ്ഥരും ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ വോട്ടെടുപ്പ് നടന്നത് അസം, കര്‍ണാടകം, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. ഇതിവിടെ പോളിംഗ് ശതമാനം 65 ആണ്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള മത്സരിയ്ക്കുന്ന കശ്മീരിലെ ശ്രീനഗര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് താരതമ്യേന സമാധാനപരമായിരുന്നു. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പില്‍ തീവ്രവാദികള്‍ ഈ മണ്ഡലത്തില്‍ അക്രമം നടത്തിയിരുന്നു.

ഒറീസ, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങലില്‍ 55 ശതമാനം വോട്ടെടുപ്പ് നടന്നു. ഉത്തര്‍ പ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ 45 ശതമാനവും മഹാരാഷ്ട്രയില്‍ 40 ശതമാനവും മണിപ്പൂരില്‍ 35 ശതമാനവുമാണ് വോട്ടെടുപ്പ് നടന്നത്.

ഉച്ചവരെ 20-25 ശതമാനം പോളിംഗ്, എട്ട് മരണം
സമയം ഒന്ന് പി. എം.
ഏപ്രില്‍ 26, 2004

ദില്ലി: രണ്ടാംഘട്ട പോളിംഗ് ദിവസമായ ഏപ്രില്‍ 26ന് ഉച്ചവരെ 20-25 ശതമാനം പോളിംഗാണ് നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉച്ചവരെ തിരഞ്ഞെടുപ്പ് അക്രമണങ്ങളില്‍ എട്ട് മരണങ്ങള്‍ നടന്നു. 136 ലോക്സഭാ സീറ്റുകളിലേയ്ക്കാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്.

തിരഞ്ഞെടുപ്പ് അക്രമങ്ങളില്‍ മൂന്ന് പേര്‍ മണിപ്പൂരിലും രണ്ട്പേര്‍ ഝാര്‍ഖണ്ഡിലും ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, കശ്മീര്‍ എന്നിവടങ്ങളില്‍ ഓരോ ആള്‍ വീതവുമാണ് മരിച്ചത്. മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 26 ന് തീവ്രവാദികള്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു.

കശ്മീരില്‍ ആദ്യഘട്ടം തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 21 ന് പല ഗ്രനേഡ് ആക്രമങ്ങളും നടന്നു. എന്നാല്‍ തിങ്കളാഴ്ച ഒരു ഗ്രനേഡ് ആക്രമണം മാത്രമേ ഉച്ചവരെ ഉണ്ടായുള്ളു.

രാവിലെ ബിഹാറിലെ ചില കേന്ദ്രങ്ങളില്‍ ഇലക്ട്രോണിയ്ക്ക് വോട്ടിംഗ് മഷീന്‍ തകരാറായതിനാല്‍ വോട്ടിംഗ് തുടങ്ങാന്‍ വൈകി.

രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി
ഏപ്രില്‍ 26, 2004

ദില്ലി: 14-ാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഏപ്രില്‍ 26 തിങ്കളാഴ്ച തുടങ്ങി.

11 സംസ്ഥാനങ്ങളിലെ 136 പാര്‍മെന്റ് മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. 17.5 കോടി വോട്ടര്‍മാര്‍ ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ പോളിംഗ് ബൂത്തുകളിലെത്തും.

പ്രതിപക്ഷ നേതാവ് സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്, ലോക്സഭാ സ്പീക്കര്‍ മനോഹര്‍ ജോഷി, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, മുന്‍ കേന്ദ്രമന്ത്രി ഒമര്‍ അബ്ദുള്ള തുടങ്ങിയവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലും തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നുണ്ട്.

അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനായി ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആന്ധ്രാപ്രദേശ്, ഒറീസ, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടവും തിങ്കളാഴ്ച നടക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X