കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ സ്ഫോടനം; വെടിവെപ്പ്

  • By Staff
Google Oneindia Malayalam News

പട്ന: രണ്ടാംഘട്ടതിരഞ്ഞെടുപ്പോടനുബന്ധിച്ച് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങളും തുടങ്ങി. ബിഹാറിലെ ചപ്ര മണ്ഡലത്തിലെ ചില ബൂത്തുകളില്‍ വോട്ടര്‍മാരെ തുരത്താന്‍ അക്രമികള്‍ ബോംബ് സ്ഫോടനവും വെടിവയ്പും നടത്തി.

ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് മത്സരിയ്ക്കുന്ന മണ്ഡലമാണ് ചപ്ര. കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയാണ് ലാലുവിനെതിരെ മത്സരിയ്ക്കുന്നത്. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ബിഹാറിലെ 17 മണ്ഡലങ്ങളില്‍ ആദ്യമണിക്കൂറുകളില്‍ തന്നെ 10 മുതല്‍ 15 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആന്ധ്രയില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ഏറ്റുമുട്ടലില്‍ ഒരു ടിഡിപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ഗോദാവരി ജില്ലയില്‍ കോണ്‍ഗ്രസ്-ടിഡിപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് കൊലപാതകം.

കശ്മീരില്‍ പോളിംഗ് ബൂത്തുകള്‍ ഒഴിഞ്ഞുകിടക്കുന്നതായാണ് റിപ്പോര്‍ട്ട്. തീവ്രവാദി ആക്രമണം ഭയന്ന് 800 ഓളം ബൂത്തുകള്‍ ഏറെക്കുറെ വിജനമാണ്. ഉത്തര്‍പ്രദേശില്‍ രാവിലെ തന്നെ നല്ല തിരക്കനുഭവപ്പെട്ടു. അമേതി, റായ്ബറേലി എന്നിവിടങ്ങളില്‍ നീണ്ട ക്യൂ ആണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X