കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത മുഖം മിനുക്കുന്നു

  • By Staff
Google Oneindia Malayalam News

ചെന്നൈ: തിരഞ്ഞെടുപ്പില്‍ നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാന്‍ ഒരു പിടി മാറ്റങ്ങളുമായി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത രംഗത്ത്. ഡിഎംകെ നേതാവ് കരുണാനിധിയ്ക്കെതിരെ ഫയല്‍ ചെയ്തിരുന്ന കേസുകള്‍ പിന്‍വലിച്ചതാണ് ഒരു പ്രധാന തീരുമാനം. തെസ്മ(തമിഴ്നാട് എസന്‍ഷ്യല്‍ സര്‍വീസസ് മെയിന്റനന്‍സ് ആക്ട്) പ്രകാരം കരുണാനിധിയ്ക്കെതിരെ നല്കിയിരുന്ന കേസുകളാണ് പിന്‍വലിച്ചത്.

മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള നിയമവും ജയലളിത പിന്‍വലിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് ജയലളിതയ്ക്കെതിരെ മറ്റ് പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്ന ഒരു പ്രധാനആയുധമായിരുന്നു ഈ നിയമം. ഇതിന്റെ പേരില്‍ ക്രിസ്തീയ ന്യൂനപക്ഷം ജയലളിതയ്ക്കെതിരെ ശക്തമായ പ്രചാരണം നടത്തിയിരുന്നു.

ഇക്കഴിഞ്ഞ ജൂലായില്‍ സമരം നടത്തിയിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ എടുത്തിരുന്ന കേസുകളെല്ലാം പിന്‍വലിച്ചു. ഹിന്ദു പത്രത്തിനെതിരായ അപകീര്‍ത്തി കേസും പിന്‍വലിച്ചു. ഹിന്ദുവിനും മറ്റ് പത്രങ്ങള്‍ക്കും എതിരെ അവകാശലംഘനത്തിന്റെ പേരില്‍ എടുത്ത നടപടികളും റദ്ദാക്കുമെന്ന് ജയലളിത പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്ക് സൗജന്യമായി വൈദ്യുതി നല്കാനുള്ള പദ്ധതി പുനസ്ഥാപിയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും ഉടനെ അവശ്യസാധനങ്ങള്‍ നല്കും. നേരത്തെ 5,000ല്‍ താഴെ മാസവരുമാനമുള്ളവര്‍ക്ക് മാത്രമാണ് അവശ്യസാധനങ്ങള്‍ നല്കിയിരുന്നത്. പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ക്ക് അടുത്ത മാസം കാര്‍ഡ് നല്കും. ഡിസംബര്‍ 31 വരെ മാത്രമാണ് ഇപ്പോഴത്തെ റേഷന്‍ കാര്‍ഡിന്റെ കാലാവധി. ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് പാസുകള്‍ നല്കും. കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് ബസ്നിരക്കിലുള്ള ഇളവ് പുനസ്ഥാപിയ്ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X