കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് വധം: അന്വേഷണം സജീവമാക്കുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: രാജീവ് ഗാന്ധി വധത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം സജീവമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. അന്വേഷണം വീണ്ടും കാര്യക്ഷമമാക്കാന്‍ മനുഷ്യവിഭവശേഷി മന്ത്രി അര്‍ജുന്‍സിംഗ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനോട് ആവശ്യപ്പെട്ടു.

അര്‍ജുന്‍സിംഗിന്റെ ഈ ആവശ്യം മന്ത്രിസഭയില്‍ പങ്കാളിയായ ഡിഎംകെയെ അമ്പരപ്പിച്ചിട്ടുണ്ട്. അര്‍ജുന്‍സിംഗിന്റെ ഈ ആവശ്യത്തിനെതിരായ തങ്ങളുടെ പ്രതികരണം ഡിഎംകെ ഉന്നതതലങ്ങളില്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

രാജീവ് ഗാന്ധി വധത്തെക്കുറിച്ച് അന്വേഷിയ്ക്കാന്‍ ഒരു നിരീക്ഷണ ഏജന്‍സിയെ ബിജെപി സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ ഭരണകാലത്ത് ഈ ഏജന്‍സിയുടെ പ്രവര്‍ത്തനം ഏറെക്കുറെ നിര്‍ജീവമായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിയ്ക്കുന്നു. ഇപ്പോള്‍ ഈ നിരീക്ഷണഏജന്‍സിയുടെ പ്രവര്‍ത്തനം വീണ്ടും സജീവമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഈ സമിതിയുടെ കാലാവധി മെയ് 31ന് അവസാനിയ്ക്കുമെങ്കിലും അത് നീട്ടിക്കൊടുക്കാന്‍ കേന്ദ്രം ആലോചിയ്ക്കുന്നു.

1998ല്‍ രാജീവ് വധവുമായി ബന്ധപ്പെട്ട് ജെയിന്‍ കമ്മീഷന്‍ ഡിഎംകെയെ കുറ്റപ്പെടുത്തിയതോടെയാണ് ഒരു നിരീക്ഷണഏജന്‍സിയെ നിയോഗിച്ചത്. ഡിഎംകെ കൂടി പങ്കാളിയായ ഗുജ്റാള്‍ സര്‍ക്കാരിനെ കോണ്‍ഗ്രസ് തള്ളിത്താഴെയിട്ടത് ജെയിന്‍ കമ്മീഷന്റെ ഈ ആരോപണം ഉന്നയിച്ചാണ്. എന്നാല്‍ ഇപ്പോള്‍ ഡിഎംകെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ പങ്കാളിയാണ്. രാജീവ് വധത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിയ്ക്കുന്ന നിരീക്ഷണസമിതി നിരീക്ഷിച്ചുവന്നിരുന്ന സുബുലക്ഷ്മി ജഗദീശന്‍ എന്ന ഡിഎംകെ അംഗം കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞചെയ്യുകയുണ്ടായി.

അതിനിടയിലാണ് രാജീവ് വധത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിയ്ക്കണമെന്ന ആവശ്യവുമായി അര്‍ജുന്‍സിംഗ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഡിഎംകെയ്ക്കെതിരെ യാതൊരു കുറ്റവും കണ്ടെത്താന്‍ നിരീക്ഷണസമിതിയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന പ്രസ്താവനയിലൂടെ ഡിഎംകെയുടെ ആശങ്കകളകറ്റാന്‍ അര്‍ജുന്‍സിംഗ് ശ്രമിയ്ക്കുന്നു. നിരീക്ഷണസമിതിയുടെ റിപ്പോര്‍ട്ടില്‍ ഡിഎംകെയ്ക്കെതിരെ കാര്യമായി ഒന്നുമില്ലെന്നും അര്‍ജുന്‍സിംഗ് ചൂണ്ടിക്കാട്ടുന്നു.

ബിജെപിസര്‍ക്കാര്‍ രാജീവ്ഗാന്ധി വധക്കേസിന്റെ അന്വേഷണം മരവിപ്പിയ്ക്കുകയായിരുന്നു. രാജീവ് വധത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് ഒരു അന്തിമറിപ്പോര്‍ട്ട് ഉടന്‍ ഉണ്ടാകും. കൂടുതല്‍ കുറ്റപത്രങ്ങളും ഉണ്ടാകും. - അര്‍ജുന്‍സിംഗ് പറഞ്ഞു.

എന്നാല്‍ രാജീവ് വധത്തെക്കുറിച്ചുള്ള അന്വേഷണത്തിന് മേല്‍നോട്ടം വഹിയ്ക്കുന്ന സമിതി വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് സിബിഐ ഡയറക്ടര്‍ യു.എസ്. മിശ്ര പറയുന്നു. എന്തായാലും അര്‍ജുന്‍സിംഗിന്റെ നീക്കം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ പുതിയ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X