കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശടൂറിസ്റുകള്‍ക്ക് ടൂറിസ്റ് കാര്‍ഡ്

  • By Staff
Google Oneindia Malayalam News

ദില്ലി: ഇനി മുതല്‍ വിദേശടൂറിസ്റുകളുടെ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യയിലെത്തുന്നവര്‍ക്ക് ടൂറിസ്റ് കാര്‍ഡുകള്‍ നല്കുമെന്ന് കേന്ദ്ര വിനോദസഞ്ചാരമന്ത്രി രേണുക ചൗധരി പറഞ്ഞു.

മെയ് 27 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യയിലെത്തുന്ന വിദേശടൂറിസ്റുകള്‍ക്കെതിരെ ബലാത്സംഗശ്രമങ്ങളും കൊലപാതകശ്രമങ്ങളും വര്‍ധിച്ചുവരുന്നതിനാലാണ് ഈ നീക്കമെന്നും മന്ത്രി വ്യക്തമാക്കി.

ടൂറിസ്റ് കാര്‍ഡ് സംവിധാനം നടപ്പിലാക്കുന്നതിനായി നിയമമന്ത്രാലയവുമായി ചര്‍ച്ച നടത്തുകയാണ്. ഇതിന് ആവശ്യമായ നിയമനിര്‍മ്മാണവും നടത്തും. വിദേശികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രാദേശിക അധികൃതര്‍ക്ക് അവരുടെ നീക്കങ്ങള്‍ നിരീക്ഷിയ്ക്കാനാവും. ഏതെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും വിദേശടൂറിസ്റുകളെ തടയാനും കഴിയും. - മന്ത്രി വിശദമാക്കി.

ടൂറിസ്റിന്റെ ഫൊട്ടോഗ്രാഫും വിരലടയാളവും അടങ്ങിയതായിരിക്കും കാര്‍ഡ്. ഇതൊരു തിരിച്ചറിയല്‍ കാര്‍ഡും കൂടിയായതിനാല്‍ ഇന്ത്യയില്‍ താമസിയ്ക്കുന്നയെല്ലായിടത്തേയ്ക്കും പാസ്പോര്‍ട്ട് കൂടി കൊണ്ടുപോവുക എന്ന തലവേദനയും ടൂറിസ്റിന് ഒഴിവായിക്കിട്ടും. ഈ കാര്‍ഡുപയോഗിക്കുന്ന ടൂറിസ്റിന് പല സൗജന്യങ്ങളും അനുവദിയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X