കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖ്: യുഎസിനെതിരെ റഷ്യ,ഫ്രാന്‍സ്

  • By Staff
Google Oneindia Malayalam News

യുഎന്‍: ഇറാഖിലെ ഇടക്കാല ഭരണകൂടത്തിന് ജൂണ്‍ 30ഓടെ അധികാരം കൈമാറുന്നതിന് യുഎസും ബ്രിട്ടനും തയ്യാറാക്കിയ കരട്പ്രമേയത്തിലെ വ്യവസ്ഥകളെ റഷ്യയും ഫ്രാന്‍സും ചൈനയും ജര്‍മ്മനിയും എതിര്‍ക്കുന്നു. കരട് പ്രമേയത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഐക്യരാഷ്ട്രസഭയില്‍ ഈ പ്രമേയത്തിന്‍മേല്‍ നടക്കുന്ന ചര്‍ച്ചയിലാണ് റഷ്യയും ഫ്രാന്‍സും ജര്‍മ്മനിയും ചൈനയും കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരിക്കുന്നത്.

രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ, നിയമ, സൈനിക, നയതന്ത്രമേഖലകളില്‍ പുതിയ ഇടക്കാല ഭരണകൂടത്തിന് സ്വതന്ത്രാധികാരം നല്കണമെന്ന് റഷ്യയും ഫ്രാന്‍സും ചൈനയും ജര്‍മ്മനിയും വാദിയ്ക്കുന്നു. ഇറാഖിലെ ജയിലുകളിന്മേലുള്ള പൂര്‍ണ്ണാധികാരവും പുതിയ സര്‍ക്കാരിന് നല്കണമെന്നും ഇവര്‍ വാദിയ്ക്കുന്നു. കരട് പ്രമേയത്തില്‍ ഇറാഖിലെ ഇടക്കാല ഭരണസമിതിയ്ക്ക് വേണ്ടത്ര അധികാരം നല്കുന്നില്ലെന്നാണ് ഇവരുടെ വിമര്‍ശനം. എന്നാല്‍ കരട് പ്രമേയം കുറ്റമറ്റതാണെന്നും ഇതില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്നതുമാണ് യുഎസിന്റെയും ബ്രിട്ടന്റെയും അഭിപ്രായം.

ഇറാഖില്‍ ജൂണ്‍ 30ന് രൂപീകരിയ്ക്കുന്ന ഇടക്കാല ഭരണകൂടത്തിന് ഇറാഖി പൊലീസ്, ഇറാഖി സൈന്യം എന്നിവയുടെ മുകളില്‍ മുകളില്‍ സര്‍വാധികാരം നല്കണമെന്ന് ചൈന ആവശ്യപ്പെടുന്നു. 2005 ജനവരി വരെ ബഹുരാഷ്ട്രസഖ്യസേനയെ ഇറാഖില്‍ നിലനിര്‍ത്തണെന്ന കരട് പ്രമേയത്തിലെ ആവശ്യത്തെയും ചൈന എതിര്‍ക്കുന്നു. ഇറാഖില്‍ ആത്മരക്ഷാര്‍ത്ഥമല്ലാതെ ബഹുരാഷ്ട്രസഖ്യസേനയ്ക്ക് ഏതെങ്കിലും സൈനികനീക്കം നടത്തണമെങ്കില്‍ ഇടക്കാല ഭരണകൂടത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷമേ പാടുള്ളൂ എന്നും ചൈന ആവശ്യപ്പെടുന്നു.

കരട് പ്രമേയത്തില്‍ തങ്ങള്‍ മാറ്റങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുന്നത് ഇടക്കാല ഭരണകൂടത്തിന് യഥാര്‍ത്ഥ പരമാധികാരം ലഭിയ്ക്കണമെന്നതിനാലാണെന്നും ചൈന പറഞ്ഞു.

തങ്ങള്‍ നേരത്തെ ഉയര്‍ത്തിയിരുന്ന ഒട്ടേറെ ചോദ്യങ്ങള്‍ കരട് പ്രമേയവും ഇപ്പോള്‍ ഉയര്‍ത്തുന്നുവെന്ന് ജര്‍മ്മനി പറയുന്നു. തങ്ങല്‍ നേരത്ത പിന്തുണച്ചിരുന്ന പല നിര്‍ദേശങ്ങളും ഈ കരട് പ്രമേയം മുന്നോട്ട് വയ്ക്കുന്നുണ്ടെന്നും ജര്‍മ്മനി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രമേയത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ ഇനിയും വരുത്തേണ്ടതുണ്ടെന്നും ജര്‍മ്മനി ആവശ്യപ്പെടുന്നു.

തങ്ങള്‍ മുന്നോട്ട് വച്ച പല ആശയങ്ങളും ഈ കരട് പ്രമേയം അനുകൂലിയ്ക്കുന്നുണ്ടെന്ന് ഫ്രാന്‍സ് പറയുന്നു. ബ്രാഹിമിയുടെ നിര്‍ദേശപ്രകാരം രൂപീകരിക്കുന്ന പുതിയ ഭരണകൂടത്തെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണമറിയാന്‍ രണ്ടാഴ്ചത്തെ സമയം നല്കണമെന്നും ഫ്രാന്‍സ് ആവശ്യപ്പെടുന്നു. യുഎസ് സൈനികമേധാവികള്‍ നടത്തുന്ന സൈനിക നീക്കങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ വിട്ടുനില്ക്കാന്‍ ഇറാഖി സേനയ്ക്ക് അധികാരം നല്കണമെന്നും ഫ്രാന്‍സ് ആവശ്യപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X