കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവളം കൊട്ടാരം: വിവാദം ശക്തമായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോവളം പാലസിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള വിവാദം ശക്തമായി. കോവളം കൊട്ടാരം ഗള്‍ഫാര്‍ ഗ്രൂപ്പിന് കൈമാറാനുള്ള കൈമാറാനുള്ള സര്‍ക്കാര്‍ നീക്കമാണ് ഇപ്പോള്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. 1930ല്‍ തിരുവിതാംകൂര്‍ രാജകൊട്ടാരം പണിതതാണ് ഈ കൊട്ടാരം.

പാലസിനോട് ചേര്‍ന്നുള്ള കോവളം ഹോട്ടലിന്റെ ഉടമസ്ഥരായ ഗള്‍ഫാര്‍ ഗ്രൂപ്പ് കോവളം കൊട്ടാരവും അത് സ്ഥിതി ചെയ്യുന്ന 64.5 ഏക്കര്‍ സ്ഥലവും തങ്ങളുടെ ഉടമസ്ഥതയിലാണെന്ന് അവകാശപ്പെടുന്നു. ഐടിഡിസിയുടെ അശോക ഹോട്ടലാണ് ഇപ്പോഴത്തെ കോവളം ഹോട്ടലിന്റെ സ്ഥാനത്ത് നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. ഐടിഡിസിയുടെ അശോക ഹോട്ടലുകള്‍ വാങ്ങിയത് ഗള്‍ഫാര്‍ ഗ്രൂപ്പാണ്.

വിവാദം ശക്തമായ സാഹചര്യത്തില്‍ ജൂണ്‍ 19 ഞായറാഴ്ച കോവളം പാലസ് സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പാലസ് ചരിത്രസ്മാരകമായി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു.

പാലസിന്റെയും ഭൂമിയുടെയും ഉടമസ്ഥത തങ്ങള്‍ക്കാണെന്ന് തെളിയിക്കുന്ന രേഖകളുണ്ടെന്നാണ് ഗള്‍ഫാര്‍ ഗ്രൂപ്പ് അവകാശപ്പെടുന്നത്. തങ്ങളുടെ അവകാശവാദം നിയമവിരുദ്ധമാണെന്ന് സാധൂകരിക്കുന്ന യാതൊരു രേഖയും ഒരു ഓഫീസിലും ലഭ്യമല്ലെന്ന് ഗള്‍ഫാര്‍ ഗ്രൂപ്പ് ഡയറക്ടര്‍ അബ്ദുള്‍ ബഷീര്‍ പറഞ്ഞു.

അതേ സമയം അശോക ഹോട്ടലിനൊപ്പം പാലസിന്റെയും ഉടമസ്ഥത ഐടിഡിസിക്കുണ്ടായിരുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണെന്നാണ് ഗള്‍ഫാര്‍ ഗ്രൂപ്പിന് പാലസ് കൈമാറുന്നതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്. ഐടിഡിസിക്ക് പാലസില്‍ ഉടമസ്ഥാവകാശം ഉണ്ടായിരുന്നുവെന്ന് തെളിയിക്കാനുള്ള ഒരു രേഖയുമില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

കോവളം പാലസിനോട് ചേര്‍ന്നുള്ള 16.7 ഹെക്ടര്‍ ഭൂമിയിലും അതിലുള്ള കെട്ടിടത്തിലും മാത്രമാണ് ഐടിഡിസിക്ക് ഉടമസ്ഥതയുണ്ടായിരുന്നത്. കോവളം പാലസിലും 4.21 ഹെക്ടര്‍ ഭൂമിയിലും ഐടിഡിസിക്ക് ഉടമസ്ഥതയുണ്ടായിരുന്നില്ല. അശോക ബീച്ച് റിസോര്‍ട്ട് നിര്‍മിക്കുമ്പോള്‍ പാലസും അതിനോട് ചേര്‍ന്ന സ്ഥലവും ഐടിഡിസിക്ക് കൈമാറിയിരുന്നില്ല.

വിവാദം തുടങ്ങിയതോടെ പാലസിന്റെ ഉടമസ്ഥത ആര്‍ക്കാണെന്ന കാര്യം നിയമ, വിനോദസഞ്ചാര വകുപ്പുകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക് വേനല്‍ക്കാലം ചെലവഴിക്കാന്‍ വേണ്ടി നിര്‍മിച്ചതാണ് കോവളം പാലസ്.

അതേ സമയം ഐടിഡിസിയുടെ അശോക ബീച്ച് റിസോര്‍ട്ട് വിറ്റ ഇടപാടില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഹോട്ടല്‍ സമുച്ചയത്തിന് 400 കോടിയോളം വിലവരുമെന്നിരിക്കെ വെറും 43 കോടിക്കാണ് ഗള്‍ഫാര്‍ ഗ്രൂപ്പിന് വിറ്റത്.

രാജഭരണം അവസാനിച്ചതോടൊണ് പാലസ് സര്‍ക്കാരിന്റെ കൈയില്‍വന്നത്. ഐടിഡിസി ഹോട്ടല്‍ വാങ്ങിയ സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് പാലസ് കൈമാറാന്‍ പറ്റില്ല. കേരളത്തിന്റെ സംസ്കാരിക പൈതൃകത്തിന്റെ പ്രതീകമെന്ന നിലയില്‍ പാലസ് സംരക്ഷിക്കണം- അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X