കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈരളിയ്ക്ക് 6.04 കോടിയുടെ ലാഭം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കൈരളി ടിവി ചാനലിന് 2003-2004 വര്‍ഷത്തില്‍ 6.04 കോടിയുടെ ലാഭം. നാല് വര്‍ഷം മുമ്പ് ചാനല്‍ സ്ഥാപിച്ച ശേഷം ഇതാദ്യമായാണ് ലാഭത്തിലെത്തുന്നത്.

കമ്പനി 53 ശതമാനം വളര്‍ച്ച നേടിയതായി ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടി അറിയിച്ചു. മറ്റ് ചാനലുകളുമായി മത്സരിച്ച് ഇത്രയും മികച്ച നേട്ടം കൊയ്തത് തൃപ്തികരമായ വളര്‍ച്ചയാണെന്നും മമ്മൂട്ടി പറഞ്ഞു.

അടുത്ത രണ്ട് മൂന്ന്വര്‍ഷങ്ങളില്‍ ഓഹരിയുടമകള്‍ക്ക് ലാഭവീതം നല്കാനാവും. മൊത്തവരുമാനത്തില്‍ വന്‍കുതിച്ചുചാട്ടമാണുണ്ടായിരിക്കുന്നത്. 2002-2003 വര്‍ഷത്തില്‍ 12.68 കോടിയായിരുന്നു മൊത്തവരുമാനം. 2003-2004 വര്‍ഷത്തില്‍ അത് 19.43 കോടിയായി ഉയര്‍ന്നു. 2004-2005 വര്‍ഷത്തില്‍ 24 കോടിയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം ചാനലിന്റെ പ്രവര്‍ത്തനച്ചെലവ് 36 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു. സംപ്രേഷണച്ചെലവ് കുറച്ചുകൊണ്ടാണ് ഇത് കൈവരിച്ചത്. അതുകൊണ്ട് 2002-2003 വര്‍ഷത്തില്‍ 18.25 കോടിയുണ്ടായിരുന്ന പ്രവര്‍ത്തനച്ചെലവ് 2003-2004 വര്‍ഷത്തില്‍ 13.39 കോടിയായി കുറഞ്ഞു. - മമ്മൂട്ടി വിശദീകരിച്ചു.

കൈരളിയുടെ പ്രോഗ്രാമുകള്‍ക്ക് കാഴ്ചക്കാര്‍ കൂടുതലാണ്. പക്ഷെ സീരിയലുകള്‍ക്ക് വേണ്ടത്ര ഇളക്കമുണ്ടാക്കാന്‍ കഴിയുന്നില്ല. ഭാവിയില്‍ പരിപാടികളുടെ നിലവാരം ഉയര്‍ത്തുമെന്നും മമ്മൂട്ടി പറഞ്ഞു.

കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും മുസ്ലിംലീഗ് നോമിനിയായ രാജ്യസഭാംഗവും വ്യവസായിയുമായ വഹാബിനെ ഒഴിവാക്കിയെന്ന് മമ്മൂട്ടി പറഞ്ഞു. പ്രവര്‍ത്തനഭാരം കൂടിയതിനാല്‍ വഹാബ് സ്വയം സ്ഥാനമൊഴിഞ്ഞതാണെന്നും മമ്മൂട്ടി വിശദീകരിച്ചു. വഹാബിന് പകരം സിപിഎം എംഎല്‍എയായ മഞ്ഞളാംകുഴി അലിയെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X