കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എനിക്ക് തന്ത്രങ്ങളറിയില്ല: ഗണേഷ്കുമാര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എനിക്ക് തന്ത്രങ്ങളൊന്നുമറിയില്ല. സത്യസന്ധതയും നീതിയുമാണ് എനിക്കറിയാവുന്ന രാഷ്ട്രീയം-ആര്‍.ബാലകൃഷ്ണപിള്ളയുടെ നടപടികളെ വിമര്‍ശിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗണേഷ്കുമാര്‍ വികാരനിര്‍ഭരനായി പറഞ്ഞു.

ആകെ അസ്വസ്ഥനായിരുന്നു ഗണേഷ്കുമാര്‍. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഇറങ്ങാന്‍ പാര്‍ട്ടി സമ്മതിക്കാതിരുന്നപ്പോഴാണ് രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും ഗണേഷ്കുമാര്‍ വെളിപ്പെടുത്തി.

സ്ഥാനാര്‍ഥി ആരെന്നതല്ല പ്രശ്നം. എന്നെ ജയിപ്പിച്ച യു.ഡി.എഫിനോട് എനിക്ക് കടപ്പാടുണ്ട്. എന്റെ മനസ്സാക്ഷിക്ക് ദഹിക്കുന്നതായിരുന്നില്ല ഈ തീരുമാനം. ഇനി ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കില്ല. തെറ്റുകള്‍ ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായി തുടരും. ബാലകൃഷ്ണപിള്ള പാര്‍ട്ടിയെ എല്‍.ഡി.എഫിലേക്ക് നയിക്കുന്നുവെന്നതിനെക്കുറിച്ച് അറിയില്ലെന്ന് ഗണേഷ് പറഞ്ഞു. യു.ഡി.എഫിന് വേണ്ടെന്ന് പറയുന്നിടത്തോളം യു.ഡി.എഫില്‍ തുടരും. അച്ഛനെ ജയിലില്‍ കയറ്റിയ എല്‍.ഡി.എഫുമായി എനിക്ക് സഹകരിക്കാനാവില്ല.

പാര്‍ട്ടി ഭാരവാഹിയെന്ന നിലയിലും മകനെന്ന നിലയിലും തികഞ്ഞ അവഗണനയായിരുന്നു. മന്ത്രിയായിര ുന്നപ്പോള്‍ ഓരോ ദിവസവും ഞാന്‍ കഴിച്ചുകൂട്ടിയതെങ്ങനെയെന്ന് പത്രംവായിച്ചവര്‍ക്കറിയാം. നല്ല കാര്യങ്ങള്‍ ചെയ്യണമെന്ന് വിചാരിച്ചു. നടന്നില്ല. അച്ഛനോടൊപ്പം നില്ക്കാന്‍ വയ്യാഞ്ഞിട്ടല്ല. പക്ഷേ നീ പോ എന്ന് പറഞ്ഞുവിട്ടാല്‍ എന്തുചെയ്യും? വീട്ടില്‍ വളര്‍ത്തുന്ന നായയാണെങ്കില്‍പ്പോലും അതിന് കഴിക്കാവുന്നതേ കൊടുക്കാവൂ. പറഞ്ഞിട്ട് കാര്യമില്ലാത്തതിനാല്‍ ഇപ്പോള്‍ അച്ഛനോട് ഒന്നും പറയാറില്ല.

സര്‍ക്കാര്‍ മാറിയപ്പോള്‍ മന്ത്രിയാകണമെന്ന് താന്‍ ആവശ്യപ്പെട്ടതായി ആരെങ്കിലും പറഞ്ഞാല്‍ രാഷ്ട്രീയം അവസാനിപ്പിച്ച് നാടുവിടാം. തന്റെ എം.എല്‍.എ. സ്ഥാനം റദ്ദാക്കാന്‍ കത്തുനല്കുമെന്ന് അച്ഛന്‍ പറഞ്ഞതായി അറിഞ്ഞു. എന്തും ചെയ്തോട്ടെ. സത്യം പറഞ്ഞിട്ടാണ് കണ്ണ് പൊട്ടിയതെന്ന് കരുതും. മന്ത്രിയാകണമെന്ന് ആഗ്രഹമില്ല. മരിക്കുംവരെ എം.എല്‍.എ.യും മന്ത്രിയുമാകാന്‍ ആര്‍ക്കും കഴിയില്ല. അക്കാലം കഴിഞ്ഞുപോയി.

പാര്‍ട്ടി വേദികളിലൊക്കെ പറയേണ്ടത് ഞാന്‍ പറഞ്ഞു. ഇനി പറഞ്ഞിട്ട് കാര്യമില്ലാത്തതിനാല്‍ ഇപ്പോള്‍ ഒന്നും പറയാറില്ല. എല്ലാം കേരളത്തിലെ ജനങ്ങള്‍ അറിയണം. ഇത് ഒത്തുകളിയാണെന്ന് അവര്‍ തെറ്റിദ്ധരിക്കരുത്.

പാര്‍ട്ടി കമ്മിറ്റിയില്‍ ഏകപക്ഷീയ നടപടികളാണ് ചെയര്‍മാന്റേത്. അവിടെ കയ്യടിക്കുകയും ചിരിക്കുകയും ചെയ്യാം. കൂടുതല്‍ കയ്യടിച്ചാല്‍ നിര്‍ത്താന്‍ പറയും - ഗണേഷ്കുമാര്‍ പറഞ്ഞു.

ഇത് അച്ഛനും മകനും തമ്മിലുള്ള സംഘര്‍ഷമല്ല. വേദനിപ്പിക്കപ്പെട്ട ആത്മാര്‍ഥരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുവേണ്ടിയാണ് താന്‍ പറയുന്നത്. ഇതിനെക്കാള്‍ രൂക്ഷമായ ഭാഷയില്‍ എന്നെ അദ്ദേഹം (ബാലകൃഷ്ണപിള്ള) അപഹസിക്കുമെന്നും അറിയാം.-ഗണേഷ്കുമാര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X