കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതു സ്കൂള്‍ സമ്പ്രദായം വേണം: താക്കൂര്‍

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: കാര്‍ഷിക, വിദ്യാഭ്യാസ മേഖലകളില്‍ ഉദാരവത്കരണ പ്രക്രിയ കൊണ്ടുവരണമെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ദിലീപ് താക്കൂര്‍ പറഞ്ഞു.

ഇപ്പോഴത്തെ ഐസിഎസ്ഇ, സിബിഎസ്, സ്കൂള്‍ ബോര്‍ഡ് എന്നീ സമ്പ്രദായങ്ങള്‍ക്കു പകരം ഇന്ത്യയിലെമ്പാടുമായി പൊതു സ്കൂള്‍ സമ്പ്രദായം നടപ്പിലാക്കണമെന്ന് ദിലീപ് താക്കൂര്‍ നിര്‍ദേശിച്ചു.

90 ശതമാനം അമേരിക്കക്കാരും ബ്രിട്ടീഷുകാരും സര്‍ക്കാര്‍ സ്കൂളുകളില്‍ പോവുമ്പോള്‍ ഇന്ത്യയിലെ മധ്യവര്‍ഗത്തില്‍ പെട്ടവര്‍ കുട്ടികളെ സര്‍ക്കാര്‍ സ്കൂളിലേക്ക് അയക്കുന്നില്ല. സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാഭ്യാസം സംസ്ഥാന സര്‍ക്കാരുകള്‍ പരിതാപകരമായ സ്ഥിതിയിലാക്കിയതാണ് അതിന് കാരണം. അത് പരിഹരിക്കണം.

ഇന്ത്യയില്‍ സ്കൂളുകളില്‍ പോകുന്ന 14.6 കോടി കുട്ടികളില്‍ 5.9 കോടി പേരും എട്ടാം ക്ലാസ് എത്തുന്നതിന് മുമ്പേ പഠനം മതിയാക്കുന്നു. കര്‍ഷകര്‍ക്ക് ബാങ്കുകള്‍ വായ്പ നിഷേധിക്കുന്നതിനാല്‍ കൊള്ള പലിശക്കാര്‍ ഗ്രാമങ്ങളില്‍ വ്യാപകമാവുന്നു.

നെഹ്റുവിയന്‍ സോഷ്യലിസം വ്യാപകമായ അഴിമതിയിലേക്കും വ്യവസായ സംരംഭങ്ങളുടെ കാര്യക്ഷമത നശിപ്പിക്കുന്നതിലേക്കുമാണ് നയിച്ചത്.

ഇന്ത്യന്‍ എണ്ണ കമ്പനികള്‍ ലാഭമുണ്ടാക്കുന്നത് അവയുടെ കാര്യക്ഷമത കൊണ്ടു മാത്രമല്ല അവയുടെ കുത്തകയും സര്‍ക്കാര്‍ നയങ്ങളും കൊണ്ടാണെന്ന് താക്കൂര്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X