കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ പ്രസിഡന്റ് അന്തരിച്ചു

  • By Staff
Google Oneindia Malayalam News

Shake Said bin sulthan al nahyanഅബുദാബി: യുഎഇ പ്രസിഡന്റ് ഷേക്ക് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ അന്തരിച്ചു. അദ്ദേഹത്തിന് 85 വയസായിരുന്നു.

അബുദാബിയിലെ അല്‍ബഹര്‍ കൊട്ടാരത്തില്‍ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. നവംബര്‍ രണ്ട് ചൊവ്വാഴ്ച രാത്രി 8.15ന് ആയിരുന്നു അന്ത്യം.

യുഎഇയുടെ രാഷ്ട്രശില്പിയും പ്രഥമപ്രസിഡന്റുമാണ് ഷേക്ക് സായിദ്. പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ആണ് മരണവിവരം അറിയിച്ചത്. യുഎഇയില്‍ പ്രസിഡന്റിന്റെ വിയോഗത്തില്‍ അനുശോചനം ആചരിച്ചു.

1971 ഡിസംബറില്‍ യുഎഇ രൂപം കൊണ്ടതു മുതല്‍ അതിന്റെ പ്രസിഡന്റായിരുന്നു ഷേക്ക് സായിദ്. ഏഴ് എമിറേറ്റുകളെ ഒരുമിച്ചു ചേര്‍ത്ത് യുഎഇ എന്ന പരിഷ്കൃത രാഷ്ട്രത്തിന് രൂപം നല്‍കിയതിന് പിന്നില്‍ ഷേക്ക് സായിദായിരുന്നു.

ഷേക്ക് സായിദിന്റെ മരണത്തെ തുടര്‍ന്ന് ഇപ്പോഴത്തെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേക്ക് മഖ്തൂം ബിന്‍ റാഷിദ് അല്‍ മഖ്തൂം ഇടക്കാല പ്രസിഡന്റായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X